Thursday, July 18, 2019 Last Updated 23 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 11.10 AM

എന്നമ്മാ പൂങ്കുടി ഇത് ? ഇത് സെക്‌സി ഫോട്ടോഷൂട്ട് ആണു മോനേ.. ഗ്ലാമര്‍ ചിത്രത്തിനു കമന്റിട്ട ആരാധകന് മറുപടിയുമായി മാളവിക

malavika mohanan again with glamour pictures

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്.

നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകള്‍. സോഷ്യല്‍ മീഡിയയിലും മാളവിക സജീവമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്ലാമറസ് ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

എന്നാല്‍ ഇതിന് മറുപടിയായി മറ്റൊരു ഗ്ലാമര്‍ ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്തത്. പിന്നാലെ തുടര്‍ച്ചയായി അത്തരത്തിലുള്ള മറ്റു ചില ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.

തുടര്‍ച്ചയായി അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ നടിയുടെ ആരാധകരില്‍ ചിലര്‍ രംഗത്തെത്തി. രജനികാന്തിന്റെ പേട്ട സിനിമയില്‍ മാളവിക ചെയ്ത നാടന്‍ കഥാപാത്രം പൂങ്കുടിയുമായി താരതമ്യം ചെയ്തായിരുന്നു ഒരു ആരാധകന്റെ കമന്റ്.

'എന്നമ്മാ പൂങ്കുടി ഇത്' എന്നായിരുന്നു ചോദ്യം. 'ഇത് സെക്‌സി ഫോട്ടോഷൂട്ട് ആണെന്നും, സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ജീവിതത്തില്‍ ഉണ്ടെന്നും നടി ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നടിയെ പിന്തുണച്ച് സിനിമാരംഗത്തു നിന്നുള്ള പലരും ചിത്രത്തിനു താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Friday 17 May 2019 11.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW