Tuesday, June 18, 2019 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 10.55 AM

നായികയുടെ മദ്യകുപ്പി പിടിച്ച നൃത്തം സംസ്‌കാരത്തിന് ചേരുന്നതല്ല; അജയ് ദേവ്ഗണ്‍ ചിത്രത്തിന് കത്രിക വീഴുന്നു

uploads/news/2019/05/308879/AJAY-DEVAGAN.jpg

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ അജയ് ദേവ്ഗണ്‍ നായകനും രാകുല്‍ പ്രീത് സിങ് നായികയുമായ ദേ ദേ പ്യാര്‍ ദേയിലെ ഗാനരംഗത്തിന് കത്തിവെച്ചെന്ന് റിപ്പോര്‍ട്ട്. നായിക രാകുല്‍ പ്രീത് സിങ് ഗാനരംഗത്തില്‍ മദ്യകുപ്പി പിടിച്ചു നൃത്തം ചെയ്യുന്നത് ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.

നായികയുടെ കയ്യിലെ മദ്യകുപ്പി മാറ്റി പൂക്കളാക്കണമെന്നാണ് ഫിലിം നിര്‍മ്മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ നിര്‍ദേശം. രണ്ട് മൂന്ന് വരികളും സീനും ഇതുകൂടാതെ മുറിച്ചുമാറ്റിയിട്ടുണ്ട്. സിനിമ റിലീസ് ഉടനെയുള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത് അനുസരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയില്ലാത്ത ഗാനത്തിന്റെ വീഡിയോ യൂട്യൂബിലുണ്ട്. മേയ് 17-ന് ആണ് ദേ ദേ പ്യാര്‍ ദേ തിയറ്ററില്‍ എത്തുക.

ലവ് രഞ്ജന്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ അകിവ് അലിയാണ്. ദി ദി പ്യാര്‍ ദിയില്‍ മുന്‍ ഭാര്യയെ ദേഷ്യം പിടിപ്പിക്കാനായി തന്റെ പകുതി പ്രായമുള്ള ചെറുപ്പക്കാരികളുമായി ചുറ്റി നടക്കുന്ന ഒരു കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ മുന്‍ഭാര്യയുടെ വേഷം ചെയ്യുന്നത് പ്രഖുഖ നടി തബുവാണ്.

Ads by Google
Friday 17 May 2019 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW