Friday, June 21, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 10.50 AM

ജോസഫ് എന്ന സിനിമയ്ക്കുവേണ്ടി ഏറ്റവും ടെന്‍ഷന്‍ അടിച്ചത് ഗര്‍ഭിണിയായ പ്രിയ ! അപൂര്‍വ സൗഹൃദം

friendship story of priya kunchacko and joju george news

സംവിധാന സഹായിയായിട്ടാണു ജോജു ജോര്‍ജ് സിനിമ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയതിനൊപ്പം തന്നെ 2018-ലെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജു നേടി. ജോസഫ് എന്ന ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ പേരുമുണ്ട്.

പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേര് എങ്ങനെ അവിടെ വന്നെന്ന് വെളിപ്പെടുത്തുകയാണ് ജോസഫിന്റെ വിജയാഘോഷവേളയില്‍ രമേഷ് പിഷാരടി. ''പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. 'മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല' എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. 'അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം' എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്.

രാത്രി 11 മണി ആവുമ്പോള്‍ ജോജു വിളിക്കും, എന്നിട്ടു പറയും വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജഡം കാണുന്ന ഒരു രംഗമുണ്ട്. അതെങ്ങനെയിരിക്കും എന്നൊക്കെ. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ട് പ്രിയ ഇവിടെ ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തില്‍ ജോസഫ് എന്ന സിനിമയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്‌സ് കാര്‍ഡില്‍ വച്ചിരിക്കുന്നത്.'' - പിഷാരടി പറഞ്ഞു.

ജോജുവിന്റെ സൗഹൃദത്തെ കുറിച്ചും ഭാര്യ പ്രിയക്ക് വേണ്ടിയുള്ള ഫലകം ഏറ്റു വാങ്ങിക്കൊണ്ട് കുഞ്ചാക്കോ ബോബനും മനസ് തുറന്നു. ഒരു ഓട്ടോറിക്ഷയില്‍ തന്റെ വണ്ടിയെ ചെയ്‌സ് ചെയ്തു വന്നപ്പോഴാണ് ജോജുവിനെ ആദ്യം കണ്ടതെന്ന് കുഞ്ചാക്കോ പറഞ്ഞു. ചെയ്‌സ് ചെയ്തു വന്ന് ആംഗ്യഭാഷയില്‍ കൊള്ളാമെന്നു പറഞ്ഞ ജോജുവിനെ താന്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് കുഞ്ചാക്കോ പറഞ്ഞപ്പോള്‍, ചാക്കോച്ചന്റെ ഡാന്‍സ് സൂപ്പറാണെന്ന് ആക്ഷന്‍ കാണിച്ചു പറഞ്ഞതാണെന്ന് ജോജു വിശദീകരിച്ചു. കൂടാതെ അന്നു മുതല്‍ ഇന്നു വരെ ചാക്കോച്ചന്‍ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ടെന്നും കാശു വരെ കടം തന്നിട്ടുണ്ടെന്നും ജോജു തുറന്നു പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW