Thursday, June 27, 2019 Last Updated 12 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 10.44 AM

പുതിയ ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍

new bmw x5 launch

2019 ബിഎംഡബ്ല്യു X5 വിപണിയില്‍ എത്തി. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറാണ് X5 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരു വര്‍ഷം മുമ്പാണ് പുതിയ X5 എസ്‌യുവി രാജ്യാന്തര വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ എസ്‌യുവി ലഭ്യമാവും.

ഡീസല്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive30d -യിൽ 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണുള്ളത്. ഇത് 261 bhp കരുത്തും 620 Nm ടോർക്കും പരമാവധി കുറിക്കും. പെട്രോള്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive40i -യിലാവട്ടെ 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്. പരമാവധി 335 bhp കരുത്തും 500 Nm ടോർക്കും കുറിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും ലഭിക്കുന്നത്.

ബിഎംഡബ്ല്യു X5 ഡീസലിന് 30d സ്‌പോര്‍ട്, 30d X ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. യഥാക്രമേണ 72.90 ലക്ഷം രൂപ, 82.4 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില എന്നാണ് റിപ്പോർട്ട്. M സ്‌പോര്‍ട് എന്ന ഒരു വകഭേദം മാത്രമെ പെട്രോള്‍ പതിപ്പിലുള്ളൂ. 82.4 ലക്ഷം രൂപയാണ് M സ്‌പോര്‍ടിന്റെ വില എന്നാണ് സൂചന. X5 -ന്റെ പെട്രോള്‍ പതിപ്പ് ഈ വര്‍ഷം അവസാനത്തോടെയായിരിക്കും എത്തുക. നിലവില്‍ ഡീസല്‍ പതിപ്പുകള്‍ മാത്രമെ വില്‍പ്പനയ്ക്കുള്ളൂ.

Ads by Google
Ads by Google
Loading...
TRENDING NOW