Saturday, June 08, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 08.19 AM

പിണറായി വിജയന്‍ ഇന്ന് ലണ്ടന്‍ ഓഹരിവിപണി വ്യാപാരത്തിനായി തുറക്കും

Pinarayi Vijayan

ദുബായ്: ലണ്ടന്‍ ഓഹരി വിപണിയില്‍ നിര്‍ണ്ണായക സ്ഥാനവുമായി കിഫ്ബി. ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി കിഫ്ബിക്ക് സ്വന്തം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഹരിവിപണി വ്യാപാരത്തിനായി തുറക്കും.

മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ് കിഫ്്ബി സിഇഒ കെ.എം.എബ്രഹാം എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്ഷണിക്കുന്നത്.

അന്താരാഷ്ട്ര നിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടര്‍ച്ചയാണ് ഈ അവസരമെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള യാത്രയില്‍ ഓഹരിവ്യാപാരം ഗുണംചെയ്യുമെന്നും വിലയിരുത്തല്‍ ഉണ്ട്.

Ads by Google
Friday 17 May 2019 08.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW