Friday, May 17, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 12.45 AM

ഗുജറാത്തില്‍ ജൈന വയോധികഭക്ഷണവും ജലപാനവും ഉപേക്ഷിച്ച്‌ മരണത്തിലേക്ക്‌ , പുനര്‍ജന്മമുണ്ടാകാതെ മോക്ഷം പ്രാപിക്കാന്‍ "സന്താറ"

Santhara

സൂറത്ത്‌: ഗുജറാത്തിലെ സൂറത്തില്‍ ജൈനമതക്കാരിയായ വയോധിക ഭക്ഷണവും ജലപാനവും ഉപേക്ഷിച്ച്‌ മരണം വരിക്കുന്നു. "സന്താറ" അനുഷ്‌ഠിക്കുന്നവര്‍ക്കു പുനര്‍ജന്മമുണ്ടാകില്ലെന്നും മോക്ഷം പ്രാപിക്കുമെന്നുമാണു ജൈനവിശ്വാസം.

കഴിഞ്ഞ 11-നാണു കഞ്ചന്‍ ദേവി ബൈദ്‌ എന്ന 82 വയസുകാരി മോക്ഷപ്രാപ്‌തി ലക്ഷ്യമിട്ട്‌ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച്‌ വിശ്വാസത്തില്‍ അധിഷ്‌ഠിതമായ "മൃത്യുവിന്റെ ഉത്സവം" തുടങ്ങിയത്‌.

ഇതു തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുടുംബാംഗങ്ങളളില്‍ ചിലര്‍ മുമ്പു സന്താറ അനുഷ്‌ഠിച്ചിട്ടുണ്ടെന്നും കഞ്ചന്‍ ബൈദിന്റെ പേരക്കുട്ടി നിവേദിത നവ്‌ലാഖ പറഞ്ഞു. മുത്തശി മരണത്തിലേക്കു നീങ്ങുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്‌. അതേസമയം, അവര്‍ക്കു മോക്ഷം കിട്ടുമെന്നതു സന്തോഷിപ്പിക്കുകയും ചെയ്യുന്നു- നിവേദിത പറയുന്നു.

പൂര്‍വികര്‍ പഠിപ്പിച്ച ആചാരമാണു തങ്ങള്‍ പിന്തുടരുന്നതെന്നു കഞ്ചന്‍ ബൈദിന്റെ മകന്‍ പുഷ്‌പരാജ്‌ സങ്‌ഖ്‌ല പറഞ്ഞു. തങ്ങളുടെ രണ്ടു മൂത്ത സഹോദരങ്ങളും സന്താറ അനുഷ്‌ഠിച്ചാണു മരണം വരിച്ചതെന്നു കഞ്ചന്‍ ബൈദിന്റെ സഹോദരന്‍ ദീപ്‌ചന്ദ്‌ സങ്‌ഖ്‌ല പറഞ്ഞു.
കഞ്ചന്‍ ബൈദിന്റെ മോക്ഷത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുമായി ഒട്ടേറെപ്പേരാണ്‌ അവരുടെ വീട്ടിലെത്തുന്നത്‌.

Ads by Google
Friday 17 May 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW