Monday, May 20, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 08.16 PM

കമല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ചാരന്‍; ഗാന്ധിയെ കൊന്നതില്‍ തെറ്റില്ല: മന്നാര്‍ഗുഡി സെന്‍ഡ്രലങ്കാര മഠാധിപതി

Kamal Hassan

ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ വിദ്വേഷ പ്രസ്താവനയുമായി സന്യാസി. മന്നാര്‍ഗുഡി സെന്‍ഡ്രലങ്കാര മഠാധിപതി ഷെന്‍ബാഗ മന്നാറാണ് വിവാദ പ്രസ്താനയുമായി രംഗത്ത് വന്നിരിക്കുന്നത്. കമല്‍ഹാസന്‍ ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് പണം വാങ്ങി ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുകയാണെന്ന് ഷെന്‍ബാഗ മന്നാര്‍ ആരോപിച്ചു.

ക്രിസ്ത്യാനിയായി മതം മാറിയ ആളാണ് കമല്‍ഹാസന്‍. കമലിന്റെ പ്രസ്താവനയ്ക്ക് ഹിന്ദു സമൂഹം മാപ്പ് നല്‍കില്ലെന്നും മന്നാര്‍ പറഞ്ഞു. ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്നതില്‍ തെറ്റില്ലെന്നും മന്നാര്‍ പറഞ്ഞു.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവാക്കുറിച്ചിയില്‍ പ്രചരണം നടത്തുന്നതിനിടെയാണ് കമല്‍ ഗോഡ്‌സെയ്‌ക്കെതിരെ പ്രസ്താവന നടത്തിയത്. രാജ്യത്തെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു. അത് ഗോഡ്‌സെയാണെന്നുമായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. കമലിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഹിന്ദു മുന്നണി നേതാവ് കെ.വി രാമകൃഷ്ണന്റെ പരാതിയില്‍ കമലിനെതിരെ അരുവാക്കുറിച്ചി പോലീസ് ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW