Sunday, May 19, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 07.22 PM

നിസ്‌കാരത്തിനിടെ ഉപ്പയുടെ മുകളിലേക്ക് ചാടിക്കേറി കുഞ്ഞു കുസൃതി: രണ്ടാം കയറ്റത്തില്‍ 'ക്യൂട്ടി' നിലംപതിച്ചു, വീഡിയോ വൈറല്‍

Little girl, Namaz, Viral video

കുഞ്ഞു കുസൃതികള്‍ പ്രായഭേദമെന്യേ ആരും ഏറ്റെടുക്കും. ചില കുസൃതികള്‍ അതിരു കടന്നാല്‍ പോലും നാം പലപ്പോഴും അത് ആസ്വാദിക്കാറാണ് പതിവ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത് ഒരു കൊച്ചു പെണ്‍കുട്ടി നിസ്‌കാരത്തിനിടെ അവളുടെ ഉപ്പയുടെ മുകളില്‍ ചാടിക്കേറുന്ന ദൃശ്യങ്ങളാണ്. ശ്രീനഗറിലെ ചരിത്ര പ്രസിദ്ധമായ ജാമിയ മസ്ജിദ് പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ചിരികളോടെ ഏറ്റെടുത്തിരിക്കുന്നത്.

നിസ്‌കരിക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പുറത്ത് കാത്തിരുന്ന കുഞ്ഞു കുസൃതി ബാപ്പയുടെ മുകളില്‍ ചാടിക്കയറി. എന്നാല്‍ നിസ്‌കരിക്കുന്നതിനാല്‍ കുട്ടിയുടെ കുസൃതി പിതാവ് ശ്രദ്ധിക്കുന്നതേയില്ല. രണ്ടാമതും നിസ്‌കരിക്കാനായി ഇദേഹം കുനിഞ്ഞപ്പോള്‍ കുസൃതി പുറത്ത് ചാടിക്കേറിയപ്പോള്‍ മുകളിലുടെ മറിഞ്ഞ് നിലത്തേക്ക് വീഴുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. റമദാന്‍ മാസത്തില്‍ മനം നിറയ്ക്കുന്ന കാഴ്ചയായാണ് വീഡിയോ ചിരിയോടെ ഏറ്റെടുത്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW