Tuesday, May 21, 2019 Last Updated 55 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 07.16 PM

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിഭാഷകനുമായ ഡോ. പി.കെ ശിവദാസ് അന്തരിച്ചു

Dr. PK Sivadas

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിഭാഷകനുമായ ഡോ. പി.കെ ശിവദാസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചാലക്കുടി വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഒറ്റപ്പാലം മടങ്ങര്‍ളി മനയ്ക്കല്‍ വിഷ്ണു നമ്പൂതിരിയുടെയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂര്‍ ശാഖയിലെ ശ്രീദേവിയുടെയും മകനായി 1960 മാര്‍ച്ച് 16നാണ് ശിവദാസ് ജനിച്ചത്. കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ് കോളജ്, ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പുര്‍ത്തിയാക്കി.

ഫ്രീപ്രസ് ജേര്‍ണല്‍ (മുംബൈ), ടൈംസ് ഓഫ് ഡെക്കാണ്‍ (ബാംഗ്ലൂൂര്‍) ന്യുസ് ടുഡെ (ചെന്നൈ), ഇന്ത്യന്‍ കമ്മൂണിക്കേറ്റര്‍ (കൊച്ചി), ഇന്ത്യന്‍ എക്‌സ്പ്രസ് (തിരുവനന്തപുരം), കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (തിരുവനന്തപുരം), പുസ്തക പ്രസാധക സംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, ഡി.സി കൊസാംബി ജീവിതവും ദര്‍ശനവും, മുസ്ലീങ്ങളും അംബേദ്കറും മിത്തും യാഥാര്‍ത്ഥ്യവും, അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, റോബിന്‍ ജെഫ്രിയുടെ ഇന്ത്യയിലെ പത്രവിപ്ലവം ഭാഷാപത്രങ്ങള്‍, എ.പി.ജെ അബ്ദുള്‍ കലാമിന്റെ വഴിവെളിച്ചങ്ങള്‍ ജീവിത ലക്ഷ്യത്തിലേക്കുള്ള സംഭാഷണം, റൊമീല ഥാപ്പറിന്റെ ആദിമ ഇന്ത്യാ ചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ നൃത്തങ്ങള്‍, സ്‌പോര്‍ട്‌സ് എന്‍സൈക്ലോപീഡിയ, അങ്ങനെ കടലുണ്ടായി, സാഹസിക യാത്രകള്‍, കളിയുടെ കാര്യം തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദൂരദര്‍ശനും സി-ഡിറ്റിനും വേണ്ടി വാര്‍ത്താ ചിത്രങ്ങള്‍ക്കായി ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: അമ്മു കുഞ്ഞിലാമ്മ, മക്കള്‍: അനുരാധ, ജയദേവന്‍, ഐശ്വര്യ, അനശ്വര.

Ads by Google
Thursday 16 May 2019 07.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW