Tuesday, May 21, 2019 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 06.44 PM

ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് പി.ജെ ജോസഫ്

Kerala Congress Mani, PJ Joseph

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ വീണ്ടും ഭിന്നത രൂക്ഷം. പാര്‍ട്ടിക്ക് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമാണെന്ന് താല്‍ക്കാലിക ചെയര്‍മാന്‍ പി.ജെ ജോസഫ്. തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും താന്‍ ഒരുമിച്ച് വഹിക്കില്ല. താന്‍ ഏത് പദവി വഹിക്കണമെന്ന് പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി മനോജാണ് കോടതിയെ സമീപിച്ചത്. ഇയാളുടെ അംഗത്വം റദ്ദാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അംഗത്വം റദ്ദാക്കുന്നത്.

അന്തരിച്ച മുന്‍ ചെയര്‍മാന്‍ കെ.എം മാണിയുടെ അനുസ്മരണത്തിന്റെ മറവില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് മനോജ് കോടതിയെ സമീപിച്ചത്. പാര്‍ട്ടിയുടെ ബൈലോ പ്രകാരമല്ല ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മനോജ് കോടതിയില്‍ ആരോപിച്ചു. ഹര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ മാണി അനുസ്മരണ ചടങ്ങില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW