Tuesday, May 21, 2019 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 05.31 PM

ആന്ധ്രയിലും തമിഴ്‌നാട്ടിലും പൂജ്യം, 100 സീറ്റുകള്‍ പോലും ഇത്തവണ നേടില്ല: ബിജെപിയുടെ ഫലം പ്രഖ്യാപിച്ച് മമത ബാനര്‍ജി

 Mamata Banerjee, BJP

കൊല്‍ക്കത്ത: ബംഗാളില്‍ അമിത് ഷായുടെ റാലിക്കെതിരെ ഉണ്ടായ ആക്രമണത്തിനു പിന്നാലെ ബിജെപിയും തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും തമ്മിലുള്ള പോര് കനക്കുകയാണ്. പ്രധാനമന്ത്രി മോഡിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതിനു പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാന്‍ പോകുന്ന സീറ്റുകളുടെ എണ്ണം പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമത ബാനര്‍ജി. നൂറു സീറ്റുകള്‍ പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്നാണ് മമതയുടെ പ്രവചനം. ഗുണ്ടാ പാര്‍ട്ടിയായ ബിജെപി പണമൊഴുക്കി വോട്ടര്‍മാരെ വിലയ്‌ക്കെടുക്കുകയാണെന്നും മമത ആരോപിച്ചു.

ആറാം ഘട്ടത്തിന്റെ അവസാനത്തോടെ ബിജെപി കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്നും, വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തോടെ സീറ്റുകളുടെ എണ്ണം 300 കടക്കുമെന്നുമായിരുന്നു ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സീറ്റ് പ്രവചിച്ച് മമത രംഗത്തെത്തിയത്. ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും ഒരു സീറ്റു പോലും ബിജെപി നേടില്ല. മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ 20 സീറ്റ്, ഇതോടെ ബിജെപിയുടെ 200 വോട്ടുകള്‍ നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് വ്യാപക സംഘര്‍ഷത്തെ തുടര്‍ന്ന് പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടെ അവസാനിപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഞായറാഴ്ചയാണ്. അവസാന ഘട്ടത്തില്‍ ഒന്‍പത് സീറ്റുകളിലേയ്ക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. 42 സീറ്റുകളിലേക്ക് ആറു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നിരുന്നു.

ബംഗാളിലെ സംഘര്‍ഷത്തിനിടെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിലാണ് ബിജെപിയും തൃണമുലും നേര്‍ക്കുനേര്‍ ആരോപണം ചൊരിയുന്നത്. പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നില്‍ തൃണമൂലിന്റെ ഗുണ്ടകളാണെന്ന് പ്രധാനമന്ത്രി മോഡി ആരോപിച്ചു. പിന്നാലെ മോഡിയെ കള്ളനെന്ന് വിളിച്ച് ' ാരോപണം തെളിയിച്ചില്ലെങ്കില്‍ ജയിലടയ്ക്കുമെന്നും മമത തിരിച്ചടിച്ചു. പ്രതിമ പുന:സ്ഥാപിക്കുമെന്ന് പറഞ്ഞ് വീണ്ടും മോഡി രംഗത്തെത്തി. പ്രതിമ വീണ്ടും നിര്‍മ്മിക്കാന്‍ ബംഗാളിനു പണമുണ്ടെന്നും മോഡി സഹായിക്കേണ്ടതില്ലെന്നും വ്യക്തമാക്കി മമതയും ആഞ്ഞടിച്ചു.

Ads by Google
Thursday 16 May 2019 05.31 PM
Ads by Google
Loading...
TRENDING NOW