Sunday, July 21, 2019 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 05.27 PM

ദേശവിരുദ്ധരുടെ ആത്മാവ് പോലും വിറയ്ക്കുന്ന വിധം രാജ്യദ്രോഹക്കുറ്റം ശക്തമാക്കുമെന്ന് രാജ്‌നാഥ് സിംഗ്

Rjanath Singh, sedition law

കുളു: ബി.ജെ.പി അധികാരം നിലനിര്‍ത്തിയാല്‍ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മധ്യപ്രദേശിലെ കുളുവില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. രാജ്യവിരുദ്ധരുടെ ആത്മാവ് പോലും വിറയ്ക്കുന്ന വിധം രാജ്യദ്രോഹക്കുക്കം ശക്തമാക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

അധികാരം നേടിയാല്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഞങ്ങള്‍ അത് കൂടുതല്‍ ശക്തമാക്കാന്‍ പോവുകയാണ്. ആരും അതിനെതിരെ പ്രവര്‍ത്തിക്കാത്ത വിധം രാജ്യദ്രോഹക്കുറ്റം ശക്തമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ പണപ്പെരുപ്പം വലിയ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ 2004ലും 2019ലും അത് ചര്‍ച്ചയായില്ല. രണ്ട് ബി.ജെ.പി സര്‍ക്കാരുകള്‍ സാമ്പത്തിക രംഗം നന്നായി കൈകാര്യം ചെയ്തതു കൊണ്ടാണ് പണപ്പെരുപ്പം ചര്‍ച്ചയാകാത്തതെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. മാണ്ഡി മണ്ഡലത്തില്‍ മത്സരിക്കുന്ന രാം സ്വരൂപ് ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാജ്‌നാഥ് സിംഗ് കുളുവില്‍ എത്തിയത്.

Ads by Google
Thursday 16 May 2019 05.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW