Tuesday, May 21, 2019 Last Updated 55 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 04.55 PM

ആദ്യ പോപ്-അപ്, സിറ്റി സ്റ്റോറുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ

volkswagen expands network with first city pop up stores

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പോപ്-അപ്, സിറ്റി സ്റ്റോറുകള്‍ തുറക്കുന്നു. രാജ്യത്തെ പ്രഥമ പോപ്-അപ് സിറ്റി സ്റ്റോറുകള്‍ കര്‍ണാടകയിലാണ്. പോപ്-അപ് സ്റ്റോര്‍ തുങ്കൂറിലും സിറ്റി സ്റ്റോര്‍ ബെംഗളൂരുവിലും ഉദ്ഘാടനം ചെയ്തു. കാര്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവരുടെ അടുത്തേക്ക് ചെല്ലുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭച്ചത്.

ഇന്ത്യയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിവിധയിടങ്ങളിലായി ഇത്തരം 30 പോപ്-അപ്, സിറ്റി സ്റ്റോറുകള്‍ ആരംഭിക്കാനാണ് കമ്പനി ഉദ്യേശിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്ടര്‍ സ്റ്റെഫന്‍ നാപ്പ് പറഞ്ഞു. സാധാരണ ഷോറൂമുകളെക്കാള്‍ ഉപയോക്തൃ സൗഹൃദമായിരിക്കും ഇത്തരം സ്റ്റോറുകള്‍. കുടുംബാംഗങ്ങള്‍ ഒന്നാകെ എത്തി കാര്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും വിധമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. എന്നാൽ, ഇത്തരം സ്‌റ്റോറുകളില്‍ വില്പനാനന്തര സേവനങ്ങളുണ്ടാകില്ല. പകരം തൊട്ടടുത്ത ഷോറൂമില്‍ ഇത് ലഭ്യമാക്കും.

പിപിഎസ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ഫോക്‌സ്‌വാഗണിന്റെ ആദ്യ സിറ്റി സ്റ്റോര്‍ ബെംഗളൂരുവില്‍ തുറന്നത്. കടലാസുകളുടെ ഉപയോഗമുണ്ടാവില്ലെന്നതാണ് സിറ്റി സ്റ്റോറുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. നിലവില്‍ ഇന്ത്യയിലെ 100 നഗരങ്ങളിലായി 119 ഷോറൂമും 113 വര്‍ക്ക്‌ഷോപ്പുകളുമാണ് ഫോക്‌സ്‌വാഗണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW