Friday, May 17, 2019 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 04.52 PM

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയ്ക്ക് വിലക്കുമായി ഈ നഗരം

san francisco banned the use of facial recognition technology

അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌ക്കോ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് വിലക്കുമായി രംഗത്ത്. അമേരിക്കയില്‍ ആദ്യമായാണ് ഒരു നഗരം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

സാന്‍ഫ്രാന്‍സിക്കോ നഗരത്തിലെ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, നിയമനിര്‍വഹണ ഏജന്‍സി ഉള്‍പ്പടെയുള്ള പ്രാദേശിക ഏജന്‍സികള്‍ നിരീക്ഷണ സംവിധാനങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഭരണകര്‍ത്താക്കള്‍ വ്യക്തമാക്കുന്നത്.

ഇത്തരം സാങ്കേതികവിദ്യകള്‍ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പോലുള്ള സാങ്കേതികവിദ്യയ്ക്ക് പരിമിതികള്‍ ഏറെയുണ്ടെന്നും ഇവര്‍ പറയുന്നു. പുതിയ നിരീക്ഷണ സാങ്കേതികവിദ്യകള്‍ വാങ്ങുമ്പോള്‍ പ്രാദേശിക ഭരണസമിതിയുടെ അനുമതി നിര്‍ബന്ധമായും നേടിയിരിക്കണം.

എന്നാല്‍ ഈ തീരുമാനം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും കുറ്റകൃത്യങ്ങള്‍ ചെറുക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നുമുള്ള വിമര്‍ശനം ഉയരുന്നുണ്ട്. സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് 2010 മുതല്‍ തന്നെ ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നുണ്ട്. ചിത്രങ്ങള്‍ ആര്‍ക്കെല്ലാം ടാഗ് ചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ഈ സാങ്കേതിക വിദ്യയിലൂടെയായിരുന്നു

Ads by Google
Thursday 16 May 2019 04.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW