Wednesday, June 12, 2019 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 04.36 PM

ഗ്രാന്‍ഡ്ടുറിസ്മോ സ്വന്തമാക്കി ദുബായ് പൊലീസ്

dubai police add maserati granturismo supercar

ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബായ് പൊലീസിന്റെ ഗാരേജില്‍ നിരവധി വാഹനങ്ങളാണുള്ളത്. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ മസെറാറ്റിയുടെ ആഢംബര കൂപ്പെ ഗ്രാന്‍ഡ്ടുറിസ്മോയും സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്. പുതിയ വാഹനം എത്തിയ വിവരം ദുബായ് പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഏതുമോഡലാണ് ദുബായ് പൊലീസ് സ്വന്തമാക്കിയത് എന്നു വ്യക്തമല്ല. ഏകദേശം 2.5 കോടി രൂപ മുതലാണ് ഗ്രാന്‍ഡ്ടുറിസ്മോയുടെ ഇന്ത്യന്‍ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഗ്രാന്‍ഡ്ടുറിസ്മോയുടെ ഉയര്‍ന്ന വേഗം 301 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്റാണ് ഇതിനു വേണ്ടത്. 4691 സിസി വി8 എന്‍ജിനാണ് കാറില്‍ ഉപയോഗിക്കുന്നത്.

രണ്ട് വകഭേദങ്ങളില്‍ വിപണിയിലുള്ള കാറിന്റെ അടിസ്ഥാന മോഡലിന് 460 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.8 സെക്കന്റുകള്‍ മാത്രം വേണ്ടി വരുന്ന കാറിന്റെ ഉയര്‍ന്ന വേഗം 299 കിലോമീറ്ററാണ്. ബുഗാട്ടി, ലംബോര്‍ഗിനി, ഫെരാരി, ബെന്റ്ലി, റോള്‍സ്റോയ്സ് തുടങ്ങിയവയാണ് ദുബായ് പൊലീസിന്റെ ഗാരേജിലെ മറ്റ് വാഹനങ്ങള്‍.

Ads by Google
Ads by Google
Loading...
TRENDING NOW