Wednesday, June 12, 2019 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 04.31 PM

ഇന്ത്യക്കാർക്ക് കൂടുതൽ ഇഷ്ടം ചെറു സെഡാനുകളോട്

sub 4 metre sedans marked growth of 12 percent

നാല് മീറ്ററില്‍ താഴെയുള്ള സെഡാനുകളോട് ഇന്ത്യക്കാര്‍ക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചത് സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റാണ്. ഇതേ വലുപ്പമുള്ള എസ്‌യുവികളെയും ക്രോസ്ഓവറുകളെയും വില്‍പ്പനയില്‍ മറികടക്കാന്‍ ത്രീ ബോക്‌സ് കാറിന് കഴിഞ്ഞു. പ്രമുഖ ബ്രാന്‍ഡുകളായ മാരുതി സുസുക്കി ഡിസൈര്‍, ഹോണ്ട അമേസ് എന്നിവയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറുകയാണ്.

ഫാമിലി കാറുകള്‍ എന്ന പദവിയാണ് സെഡാനുകള്‍ അലങ്കരിക്കുന്നത്. സമാന വലുപ്പമുള്ള ക്രോസ്ഓവര്‍, എസ്‌യുവികളേക്കാള്‍ ഒരു ലക്ഷത്തോളം രൂപ കുറവായിരിക്കുമെന്നതും ആകര്‍ഷകഘടകമാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് നാല് മീറ്ററില്‍ താഴെയുള്ള സെഡാന്‍ ശ്രേണി കുറിച്ചത്.

4.6 ലക്ഷം യൂണിറ്റ് സെഡാനുകളാണ് ഈ കാലയളവില്‍ വിറ്റുപോയത്. അതേസമയം, ക്രോസ്ഓവറും എസ്‌യുവികളും 11 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. വിറ്റത് 3.57 ലക്ഷം യൂണിറ്റ്. പുതു തലമുറ മാരുതി സുസുകി ഡിസയര്‍, ഹോണ്ട അമേസ് പോലുള്ള കോംപാക്റ്റ് സെഡാനുകള്‍ സെഗ്‌മെന്റ് വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവികള്‍ പിടിമുറുക്കുമ്പോള്‍ സ്വാഭാവികമായി സെഡാനുകള്‍ക്ക് പ്രാധാന്യം കുറഞ്ഞ് വരാനാണ് സാധ്യതയെന്നാണ് വാഹന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഇപ്പോഴും സെഡാനുകളോട് പ്രിയമുള്ള ഉപഭോക്താക്കളുണ്ടെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ക്രോസ്ഓവറുകളിലും എസ്‌യുവികളിലും കണ്ടുവരുന്ന അഗ്രസീവ് സ്റ്റൈല്‍, വേണ്ടത്ര ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയോടെയാണ് രണ്ടാം തലമുറ ഹോണ്ട അമേസ് വിപണിയിലെത്തിച്ചിരുന്നത്.

Ads by Google
Thursday 16 May 2019 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW