Friday, June 21, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 03.09 PM

ഹീറോ മോട്ടോകോര്‍പ്പ് ഇനി സ്‌കൂട്ടര്‍ സെഗ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും

hero motocorp to focus on scooters

ഹീറോ മോട്ടോകോര്‍പ്പ് ഇനി സ്‌കൂട്ടര്‍ സെഗ്‌മെന്റിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ നിരവധി മോഡലുകള്‍ പുറത്തിറക്കാനാണ് ഹീറോ ഉദ്ദേശിക്കുന്നത്. മാത്രമല്ല, സ്‌കൂട്ടര്‍ വിപണിയില്‍ മുന്‍കാല പങ്കാളിയായ ഹോണ്ടയെ വെല്ലുവിളിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ലക്ഷ്യം.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്കാണ് (എച്ച്എംഎസ്‌ഐ) ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഏറ്റവുമധികം വിപണി വിഹിതം. 55 ശതമാനം ആണ് വിപണി വിഹിതം. എന്നാൽ, ഹീറോ മോട്ടോകോര്‍പ്പിന്റെ സാന്നിധ്യം 11 ശതമാനം മാത്രമാണ്. ഹീറോ മോട്ടോകോര്‍പ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,19,087 യൂണിറ്റ് സ്‌കൂട്ടറുകള്‍ മാത്രമാണ് വിറ്റത്. രാജ്യത്ത് വില്‍ക്കുന്ന ആകെ ഇരുചക്ര വാഹനങ്ങളുടെ മൂന്നിലൊന്ന് സ്‌കൂട്ടറുകളാണെന്നാണ് റിപ്പോർട്ട്.

ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ആയിരിക്കുമ്പോള്‍തന്നെ സ്‌കൂട്ടറുകളുടെ കാര്യത്തിലും പിന്നോക്കം പോകാന്‍ കഴിയില്ല. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ പരമാവധി നേട്ടം കൊയ്യാനാണ് ശ്രമമെന്നും ഹീറോ മോട്ടോകോര്‍പ്പ് വില്‍പ്പന വിഭാഗം മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു. ഓരോ കുടുംബത്തിലെയും രണ്ടാമത്തെ വാഹനം മിക്കപ്പോഴും സ്‌കൂട്ടര്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW