Friday, June 21, 2019 Last Updated 36 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 02.37 PM

കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ വരുന്നു

new kia suv sp

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. SP2i എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന എസ്‌യുവിയായിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം.

2019 ജൂണ്‍ 20 -നാണ് എസ്‌യുവിയെ അവതരിപ്പിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന എസ്‌യുവിയുടെ രേഖാചിത്രം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. എക്സ്റ്റീരിയര്‍ ഡിസൈന്‍ ശൈലിയാണ് പ്രധാനമായും രേഖാചിത്രത്തിലുള്ളത്.

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച SP കോണ്‍സെപ്റ്റിനോട് വളരെയധികം സാമ്യം പുലര്‍ത്തുന്നുണ്ട് ഇപ്പോള്‍ പുറത്തുവന്ന രേഖാചിത്രം. എസ്‌യുവിയുടെ മുന്‍ഭാഗം SP കോണ്‍സെപ്റ്റിലേത് പോലെയാണ്. ഹെഡ്‌ലാമ്പുകള്‍ കിയ സിഗ്‌നേച്ചര്‍ ഗ്രില്ലിന്റെ ഇരുവശത്തുമായി ഉണ്ട്.

ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ നിന്ന് തുടങ്ങുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ മുന്നിലെ ഗ്രില്ലിന് കുറുകെ നീളത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌പോയിലര്‍ എസ്‌യുവിയെ അല്‍പ്പം സ്‌പോര്‍ടിയാക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് വരാനിരിക്കുന്ന എസ്‌യുവിയില്‍ കിയ ഉള്‍പ്പെടുത്താന്‍ സാധ്യത.

Ads by Google
Ads by Google
Loading...
TRENDING NOW