Tuesday, May 21, 2019 Last Updated 56 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 12.31 PM

നേട്ടത്തില്‍ ഓഹരിവിപണി; സെന്‍സെക്‌സ് 44 പോയന്റ് ഉയരത്തില്‍

stock market

മുംബൈ: ആശങ്കയിലായിരുന്ന ഓഹരി വിപണി രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 40 പോയന്റ് നേട്ടത്തില്‍ 37,148ലും ദേശീയ സൂചികയായ നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 11,179ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 232 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ടാറ്റാ ഗ്ലോബല്‍ ബീവറേജ്, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, വരുണ്‍ ബീവറേജസ്് ലിമിറ്റഡ്, പി ആന്റ് ജി ഹെല്‍ത്ത് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

കാഡില്ലാ ഹെല്‍ത്ത്‌കെയര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, സെന്റ്രല്‍ ബാങ്ക്. ഹിമാചല്‍ ഫ്യൂച്ചറിസ്റ്റിക്ക് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW