Saturday, June 08, 2019 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 12.33 PM

വണ്‍പ്ലസ് 7 പ്രോ അവതരിപ്പിച്ചു ; ഫീച്ചേഴ്‌സുകള്‍ അറിയാം

oneplus 7 pro review the oneplus phone that is near perfect

വണ്‍പ്ലസിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചു. വണ്‍പ്ലസ് 7 പ്രോ എന്ന അള്‍ട്രാ പ്രീമിയം മോഡലും വണ്‍ പ്ലസ് 7 നുമാണ് പുറത്തിറക്കിയത്. 6 ജിബി 128 ജിബി പതിപ്പിന് 48,999 രൂപയാണ് വില. 8 ജിബി 256 ജിബി പതിപ്പിന് 52,999 രൂപയാണ് വില. 12 ജിബി 256 ജിബി പതിപ്പിന് വില 57,999 രൂപയാണ്. ട്രിപ്പിള്‍ റെയര്‍ ക്യാമറ സംവിധാനം അവതരിപ്പിക്കുകയാണ് വണ്‍ പ്ലസ് 7 പ്രോയില്‍. 48 എംപി പ്രധാന ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് സോണിയുടെ ഐഎംഎക്‌സ് 586 പ്രോസസ്സറാണ്.

സെല്‍ഫി ക്യാമറ പോപ്പ് അപ് മോഡിലാണ് വണ്‍ പ്ലസ് നല്‍കുന്നത്. 16 എംപിയാണ് സെല്‍ഫി ക്യാമറയുടെ പിക്‌സല്‍ ശേഷി. സോണി ഐഎംഎക്‌സ് 471 ആണ് ഉപയോഗിച്ചിരിക്കുന്ന സെന്‍സര്‍. 7 നാനോ മീറ്റര്‍ ക്രിയോ ഒക്ടാകോര്‍ സിപിയു ആണ് ഫോണിനുള്ളത്. 2.84 ശേഷിയുള്ള ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ആണ് പ്രോസസ്സര്‍. 6 ജിബി, 8 ജിബി, 12 ജിബി റാം പതിപ്പുകള്‍ ഫോണിനുണ്ട്. ഇന്റേണല്‍ സ്റ്റോറേജിന്റെ കാര്യത്തില്‍ 128 ജിബി, 256 ജിബി പതിപ്പുകളാണ് 7 പ്രോയ്ക്ക് ഉള്ളത്.

വണ്‍പ്ലസ് 7 പ്രോയ്ക്ക് 6.67 ഇഞ്ച് ക്യുഎച്ഡിപ്ലസ്, 90 ഹെര്‍ട്സ് ഡിസ്പ്ലെ, 48എംപി + 8എംപി+ 16എംപി പിന്‍ ക്യാമറ സിസ്റ്റം, 16 എംപി സെല്‍ഫി ക്യാമറ, 4,000 എംഎഎച് ബാറ്ററി, ഓക്സിജന്‍ ഓഎസ് 9.5. യൂണിവേഴ്‌സല്‍ ഫ്‌ലാഷ് സ്റ്റോറേജ് 3.0 ഉപയോഗിക്കുന്ന ആദ്യത്തെ മോഡല്‍ കൂടിയാണ് വണ്‍പ്ലസ് 7 പ്രോ. ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ ലിക്വിഡ് കൂളിംഗ് സംവിധാനം വണ്‍ പ്ലസ് 7 പ്രോയിലുണ്ട്

വണ്‍പ്ലസ് 7-ന് 182 ഗ്രാം തൂക്കമാണുള്ളത്. വണ്‍പ്ലസ് 7ന്റെ 6ജിബി/128ജിബി- 32,999 രൂപയും വണ്‍പ്ലസ് 7ന്റെ 8ജിബി/256ജിബി- 37,999 രൂപയുമാണുള്ളത്. 6.4-ഇഞ്ച് വലുപ്പമുള്ള ഒപ്ടിക് അമോലെഡ് സ്‌ക്രീനാണുള്ളത്. സ്നാപ്ഡ്രാഗണ്‍ 855 ആണ് ശക്തി പകരുന്നത്. 8ജിബി വരെ റാമും, 256 ജിബി വരെ സ്റ്റോറേജ് ശേഷിയുമുണ്ട്. 48എംപി, 5എംപി എന്നീ രണ്ടു ക്യാമറകളടക്കുന്ന ഇരട്ട ക്യാമറ സിസ്റ്റമാണിതിന്. 16എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ഇരു ഫോണുകള്‍ക്കും ഇക്കാലത്തെ ഏത് ആധുനിക ഫോണിലും പ്രതീക്ഷിക്കുന്ന കണക്ടിവിറ്റി ഫീച്ചറുകളടക്കം എല്ലാം ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW