Friday, May 17, 2019 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 11.04 AM

"കിരീടത്തിന്റെ കഥപറഞ്ഞു കേള്‍പ്പിക്കുന്നതിന് ലാലിനെ കാണാന്‍ പലതവണ പിറകെ നടന്നു, ലാലിനോട് ദേഷ്യപ്പെട്ടു"; തുറന്ന് പറഞ്ഞ് സിബി മലയില്‍

mohanlal and kireedam movie

മലയാളചലച്ചിത്ര വേദിയിലെ പ്രശസ്ത സംവിധായനാണ് സിബി മലയില്‍. 1980 മുതല്‍ അദ്ദേഹം മലയാളത്തില്‍ 40 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി സിനിമകള്‍ സിബിയുടേതായിട്ടുണ്ട്. കിരീടം, ആകാശദൂത് തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയില്‍ ചിലതാണ്. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. സിബി മലയില്‍ - ലോഹിതദാസ് കൂട്ടുകെട്ടില്‍ ഇറിങ്ങിയിരുന്ന ചിത്രങ്ങളൊക്കെ ഇന്നും ഹിറ്റാണ്.

സിബി മലയില്‍ സംവിധാനം ചെയ്ത 'ഭരതം', 'കിരീടം' എന്നീ രണ്ടു ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാല്‍ സ്വന്തമാക്കി. ജൂലൈ 7,1989 ല്‍ പുറത്തിറങ്ങിയ കിരീടം റിലീസ് ചെയ്തിട്ട് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെടേണ്ടി വന്നതിന്റെ ഓര്‍മ്മയാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സിബിമലയില്‍ പറയുന്നത്.

'' കിരീടത്തിന്റെ കഥപറഞ്ഞു കേള്‍പ്പിക്കുന്നതിന് ലാലിനെ കാണാന്‍ ഞങ്ങള്‍ (നിര്‍മ്മാതാക്കാളായ ഉണ്ണിയും ദിനേശ് പണിക്കരും ഒപ്പമുണ്ട്) പലതവണ പിറകെ നടന്നു. ലാലുമായി സൗഹൃദമുണ്ട്. പക്ഷേ പലസ്ഥലങ്ങളിലായി ചെന്നപ്പോഴും കഥ പറയാന്‍ കഴിയാത്ത സാഹചര്യം. ഒരിക്കല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന മുതുമലയിലും ഞങ്ങള്‍ ചെന്നു. രാത്രിയായപ്പോള്‍ ലാല്‍ ഞങ്ങളുടെ മുറിയില്‍ വന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേക്ക് ലാല്‍ കുറേ പടങ്ങളുടെ ലിസ്റ്റ് പറഞ്ഞു. പതിനഞ്ചോളം സിനിമകളുണ്ട്. അതൊക്കെ കഴിഞ്ഞേ ഡേറ്റുള്ളൂ. ഞാന്‍ ചോദിച്ചു- ലാലേ ഇത്രയും പടങ്ങള്‍ പറഞ്ഞതില്‍ എന്റെ പേരു പറഞ്ഞു കേട്ടില്ലല്ലോ. അതിപ്പോള്‍ ഞാന്‍ കമ്മിറ്റഡാണ് ലാല്‍ പറഞ്ഞു.

ഇതുകേട്ട ഞാന്‍ വല്ലാതെ അസ്വസ്ഥനായി. ലാല്‍ സിനിമയില്‍ വന്നകാലം മുതല്‍ സൗഹൃദമുണ്ട്. എന്നിട്ടും പരിഗണന ലഭിക്കാത്തതു പോലെ. ഞാന്‍ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാന്‍ അങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളെല്ലാം ലാലിനെയാണ് സപ്പോര്‍ട്ട് ചെയ്തത്. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനാണ് പ്രശ്നമെങ്കില്‍ മാറി നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ അതിനും സമ്മതിച്ചില്ല. ഒടുവില്‍ മറ്റൊരിക്കല്‍ ലാലിന്റെ വീട്ടില്‍ ചെന്ന് കഥപറയുകയായിരുന്നു. ഒറ്റയിരിപ്പില്‍ കഥമുഴുവനും കേട്ട ലാല്‍ നമുക്കിത് ഉടനെ ചെയ്യാമെന്ന് പറയുകയായിരുന്നു. അഞ്ചെട്ട് മാസം ഞങ്ങള്‍ നടന്നതിന്റെ റിസല്‍ട്ട് അപ്പോഴാണ് ഉണ്ടാകുന്നത്'' - സിബി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW