Friday, June 21, 2019 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Sex
Thursday 16 May 2019 09.19 AM

ഫ്രഞ്ച് കിസ്സിലൂടെ ഗോണോറിയ ബാധിക്കും, ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഗോണോറിയ ചികിത്സിച്ച് ഭേദമാക്കാനും സാധിക്കില്ല, സൂക്ഷിക്കുക

french kissing

ഗോണോറിയ, ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമാണിത്. പിടിപെട്ടാല്‍ ഭേദമാകാന്‍ വളരെയേറെ പ്രയാസമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഫ്രഞ്ച് കിസ്സിലൂടെയും ഗോണോറിയ പകരാമെന്നാണ് പുതിയ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തൊണ്ടയെ ബാധിക്കുന്ന throat (oropharyngeal) gonorrhoea ആണ് ഇങ്ങനെ പകരാറുള്ളതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാല്‍ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും വലിയ തോതില്‍ ഗുണം ചെയ്യില്ല എന്നാണ് ഇപ്പോള്‍ മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്.

ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തി. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. കാരണം ഇവര്‍ക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഇവരില്‍ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി. ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇവരില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉണ്ട്. മൂന്നു മാസത്തോളം ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്.

തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഫ്രഞ്ച് കിസ്സ് കൊണ്ട് പിടിപെടാമെന്നു കണ്ടെത്തിയത് ഇങ്ങനെയാണ്. ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്വാഷ് ഉപയോഗിക്കുന്നത് രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW