Thursday, June 27, 2019 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.36 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി
ബി.ടെക്‌ ഉത്തരക്കടലാസുകള്‍ എത്തിക്കണം

2019ല്‍ നടന്ന ഒന്ന്‌, രണ്ട്‌, നാല്‌, ഏഴ്‌, എട്ട്‌ സെമസ്‌റ്റര്‍ ബി.ടെക്‌ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ബന്ധപ്പെട്ട കോളേജുകളില്‍ നിന്നും പഴയ പരീക്ഷഭവനിലെ 25-ാം നമ്പര്‍ മുറിയില്‍ 18നകം എത്തിക്കണം.

പരീക്ഷാഫലം

രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ സുവോളജി (20152016 ബാച്ച്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 29 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ്‌ (പ്രൈവറ്റ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 29 വരെ അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടന്ന ആറാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം-4 പി.എം.-9 പി.എം.- റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 30 വരെ അപേക്ഷിക്കാം.

കേരള

െടെംടേബിള്‍

ജൂണ്‍ ആറു മുതല്‍ ആരംഭിക്കുന്ന ഏഴാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്ന ഏഴാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി എന്നീ പരീക്ഷകളുടെ െടെംടേബിള്‍ വെബ്‌െസെറ്റില്‍.

ബി.എ ആന്വല്‍ ഡിഗ്രി പരീക്ഷയുടെ െടെംടേബിള്‍ പ്രസിദ്ധീകരിച്ചതില്‍ 20ലെ സബ്‌സിഡിയറി വിഷയമായ െസെക്കോളജി 22ലെ ജനറല്‍ സൈക്കോളജി എന്ന വിഷയമായും, ഹിസ്‌റ്ററി ഓഫ്‌ ഇസ്ലാം (2017 അഡ്‌മിഷന്‌ മുന്‍പ്‌) എന്നത്‌ ഹിസ്‌റ്ററി ഓഫ്‌ ഇസ്ലാം (2017 അഡ്‌മിഷന്‍) എന്നും തിരുത്തി പ്രസിദ്ധീകരിക്കുന്നു. െസെക്കോളജി സബ്‌സിഡിയറി വിഷയമായിട്ടുള്ള വിദ്യാര്‍ഥികള്‍ 22ലെ ജനറല്‍ െസെക്കോളജി പരീക്ഷ എഴുതണം.

പരീക്ഷാഫലം

ജനുവരിയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.ബി.എ (ഫുള്‍െടെം/റെഗുലര്‍/യു.ഐ.എം/ഈവനിംഗ്‌/ട്രാവല്‍ ആന്‍ഡ്‌ ടൂറിസം) പരീക്ഷാഫലം വെബ്‌െസെറ്റില്‍.

സി.ബി.സി.എസ്‌ ബി.കോം അഞ്ചാം സെമസ്‌റ്റര്‍ 2016 അഡ്‌മിഷന്‍ (റെഗുലര്‍), 2015, 2014, 2013 അഡ്‌മിഷന്‍ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓണ്‍െലെനായി 31 വരെ അപേക്ഷിക്കാം. ഇതിന്‌ വെബ്‌െസെറ്റില്‍ നിന്ന്‌ ലഭ്യമാകുന്ന കരട്‌ മാര്‍ക്ക്‌ലിസ്‌റ്റ്‌ ഉപയോഗിക്കം.

കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ രണ്ടാം സെമസ്‌റ്റര്‍ ബി.എ ഇംഗ്ലീഷ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ (2017 അഡ്‌മിഷന്‍ - റെഗുലര്‍, 2016 അഡ്‌മിഷന്‍ - ഇംപ്രൂവ്‌മെന്റ്‌, 2015, 2014, 2013 അഡ്‌മിഷന്‍ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനഃപരിശോധനയ്‌ക്കും 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

മാര്‍ക്ക്‌ലിസ്‌റ്റ്‌ െകെപ്പറ്റാം

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2018 ഡിസംബര്‍, 2019 ഫെബ്രുവരിയില്‍ നടത്തിയ എം.എ പൊളിറ്റിക്കല്‍ സയന്‍സ്‌ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ലിസ്‌റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്‌ സഹിതം ഇ.ജി സെക്ഷനില്‍ നിന്നും െകെപ്പറ്റണം.

ഹാള്‍ടിക്കറ്റ്‌

സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേയ്‌ക്ക്‌ പി.ജി/എം.ടെക്‌ അഡ്‌മിഷന്‌ വേണ്ടിയുളള പ്രവേശന പരീക്ഷയ്‌ക്ക്‌ ഓണ്‍െലെനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക്‌ വെബ്‌െസെറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ ഹാള്‍ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

ഇന്റേണല്‍ മാര്‍ക്ക്‌

വിദൂര വിദ്യാഭ്യാസ വിഭാഗം 2017-19 എം.എ ഇംഗ്ലീഷ്‌, ബി.എല്‍.ഐ.എസ്‌സി, എം.എല്‍.ഐ.എസ്‌സി ഒന്നും രണ്ടും സെമസ്‌റ്റര്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ 15 ദിവസത്തിനകം കോ-ഓര്‍ഡിനേറ്റര്‍ക്ക്‌ സമര്‍പ്പിക്കണം.

അപേക്ഷ ക്ഷണിക്കുന്നു

സര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്‌ കീഴിലുളള സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിങ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ നടത്തുന്ന ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ്‌ പിജി ഡിപ്ലോമ കോഴ്‌സിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ്‌ 2019 ജൂെലെയില്‍ ആരംഭിക്കും. കോഴ്‌സ്‌ കാലാവധി: ഒരു വര്‍ഷം (രണ്ട്‌ സെമസ്‌റ്റര്‍) കോഴ്‌സ്‌ഫീസ്‌: 20000 വിദ്യാഭ്യാസ യോഗ്യത: 50% മാര്‍ക്കോടെയുളള അംഗീകൃത സര്‍വകലാശാല ബിരുദം (ഫിലോസഫി, െസെക്കോളജി, സോഷ്യോളജി, സയന്‍സ്‌ വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്ക്‌ മുന്‍ഗണന) സീറ്റുകളുടെ എണ്ണം: 30 (ജനറല്‍ -24, പട്ടികജാതി -5, പട്ടികവര്‍ഗം-1) അപേക്ഷാഫോറത്തിന്റെ വില: 100 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 31.

തപാലില്‍ അപേക്ഷാഫോറം ലഭിക്കാന്‍ ഡയറക്‌ടറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന 100 രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്‌റ്റും സ്വന്തം മേല്‍വിലാസം എഴുതിയ സ്‌റ്റാമ്പ്‌ പതിച്ച കവര്‍ സഹിതം അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡയറക്‌ടര്‍, സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌, ഫിലോസഫി പഠനഗവേഷണപകുപ്പ്‌, കേരള സര്‍വകലാശാല, കാര്യവട്ടം പിന്‍-695581, ഫോണ്‍: 0471 2308746, 9447586802.

Ads by Google
Thursday 16 May 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW