Saturday, July 13, 2019 Last Updated 28 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 08.47 PM

കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണം: കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

NH development, CM pinarayi

തിരുവനന്തപുരം: കേരളത്തെ ദേശീയ പാത വികസന മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് കന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ദേശീയ പാത വികസനം 'ഹൈ' ഒന്നില്‍ നിന്ന് രണ്ടിലേക്ക് തരംതാഴ്ത്തിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കിയെങ്കിലും പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമുണ്ട്. ഇതോടെ സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് കാലതാമസം നേരിടേണ്ടി വരുമെന്ന സൂചനയുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ ഭാരത് മാല പദ്ധതിയിലാണ് എന്‍എച്ച്-66 നെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് അപ്രതീക്ഷിതമായ കേന്ദ്രത്തിന്റെ നീക്കമുണ്ടായത്. പുൃതിയ വിജ്ഞാപനം കേരള ജനതയെ കടുത്ത നിരാശയിലാക്കിയെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW