Monday, May 20, 2019 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 08.23 PM

വ്യാജരേഖാ വിവാദം: വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിനെതിരെ എഎംടി

Fake document case

കോട്ടയം: എറണാകുളം-അങ്കമാലി അതിരൂപതയിലെ വ്യാജരേഖാ വിവാദത്തില്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ ചമയ്ക്കുന്നതിനെതിരെ എഎംടി( ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി). കേസിന്റെ ചോദ്യം ചെയ്യല്‍ വേളയില്‍ ഫാ. പോള്‍ തേലക്കാട്ട് 28 പേജ് രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ രേഖകള്‍ സ്വീകരിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അത് വാങ്ങാമെന്ന് അറിയിച്ച് പോലീസ് തിരികെ നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തേലക്കാട്ടിന്റെ ഓഫീസിലെത്തി രേഖകള്‍ സ്വീകരിച്ചതിനെ വളച്ചൊടിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഇതിനെതിരെ എഎംടി രംഗത്തെത്തിയത്.

എന്നാല്‍ ഇത് സ്വീകരിക്കുകയും മുഴുവന്‍ രേഖകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും എഎംടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ ഫാ. പോള്‍ തേലക്കാട്ടിലിന്റെ ഓഫീസിലെത്തിയ പൊലീസ് ഇ-മെയ്ല്‍ പരിശോധിച്ച് മുഴുവന്‍ രേഖകളും സ്വീകരിച്ചു. സമഗ്രമായ അന്വേഷണം നടത്താമെന്ന് ഫാ. തേലക്കാട്ടിന് ഉറപ്പ് ലഭിച്ചതായാണ് വിവരം. ഇത് സ്വാഗതാര്‍ഹമാണെന്നും എഎംടി വക്താവ് ഷൈജു ആന്റണി പറഞ്ഞു.

അതേസമയം സത്യദീപത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. രേഖകള്‍ സ്വീകരിക്കുകയല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. എഎംടി ഉന്നയിച്ചത് പ്രകാരം വ്യാജ രേഖാക്കേസില്‍ സമഗ്രമായ അന്വേഷണം നടക്കുന്നതിനെ സഭാ സ്‌നേഹികള്‍ എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു.

അതു പോലെ തന്നെ ഫാ.പൂതവേലിയുടെ വിശദീകരണത്തില്‍ ഫാ. തേലക്കാട്ട് വ്യാജ രേഖ ചമച്ചു എന്ന് പറഞ്ഞിട്ടില്ല എന്നും അങ്ങനെ തെറ്റിദ്ധാരണ ഉണ്ടായതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നുമാണ് എഴുതി കൊടുത്തത്. എന്നിരിക്കെ മാധ്യമങ്ങള്‍ ചിലയിടത്തു വിശദീകരണ കത്തിന്റെ പൂര്‍ണ്ണമായ കോപ്പി കൈവശം ഉണ്ടായിരുന്നിട്ടും അതില്‍ പറഞ്ഞിരുന്ന കാര്യങ്ങളും മാപ്പ് അപേക്ഷയും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും എഎംടി വക്താവ് ഷൈജു കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW