Monday, May 20, 2019 Last Updated 54 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 08.13 PM

വ്യാജരേഖ വിവാദം: ഫാ.തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത തള്ളി അതിരൂപത

Fake document case, Angamali diocese,  Paul Thelakkat

കൊച്ചി: വ്യാജരേഖ സംബന്ധിച്ച കേസില്‍ ഫാ.തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത തള്ളി അതിരൂപത. ലൈറ്റ് ഓഫ് ട്രൂത്ത് പത്രാധിപര്‍ പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയെന്നും ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തെന്നുമുള്ള തരത്തില്‍ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് എറണാകുളംഅങ്കമാലി അതിരൂപത പി ആര്‍ ഒ റവ.ഡോ.പോള്‍ കരേടന്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ഫാ.തേലക്കാട്ട് നേരത്തെ ആലുവ ഡിവൈഎസ്പിക്ക് മൊഴി നല്‍കിയിരുന്നു. തന്റെ പക്കലുള്ള ഇമെയില്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ മുഴുവന്‍ കൈമാറാന്‍ അന്നു കൊണ്ടുപോയിരുന്നെങ്കിലും പോലീസ് അത് സ്വീകരിച്ചിരുന്നില്ല. രേഖകള്‍ സ്വീകരിക്കുന്നതിന്റെ നിയമ വശങ്ങള്‍ പഠിച്ച ശേഷം അത് വാങ്ങാമെന്നാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ ദിവസം പോലീസ് ഫാ.തേലക്കാട്ടിനെ സമീപിച്ച് ഈ രേഖകള്‍ ഏറ്റുവാങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അതിരൂപത പി ആര്‍ ഒ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW