Friday, June 28, 2019 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 07.45 PM

ചൂര്‍ണിക്കര വ്യാജരേഖാ വിവാദം: കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു

Choornikkara, Fake document case

തിരുവനന്തപുരം: ചൂര്‍ണിക്കര വ്യാജരേഖാ വിവാദത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് ഡയര്‍ക്ടര്‍ ഉത്തരവിട്ടു. വ്യാപക ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.

ചൂര്‍ണിക്കര മോഡല്‍ ഉപയോഗിച്ച് വയല്‍ നികത്തല്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് വിജിലന്‍സ് തീരുമാനം. തിരുവനന്തപുരം പ്രത്യേക യൂണിറ്റ് എസ്.പി. കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്ടറാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ചൂര്‍ണിക്കര വിവാദം പോലെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷിക്കും. ചൂര്‍ണിക്കരയില്‍ വ്യാജരേഖ ഉണ്ടാക്കിയതുപോല്‍ മറ്റിടങ്ങളില്‍ നടന്നിട്ടുണ്ടോ എന്നും വിജിലന്‍സ് പ്രത്യേകം അന്വേഷണ വിധേയമാക്കും.

ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ കേസെടുക്കാന്‍ നേരത്തെ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ചൂര്‍ണിക്കരയിലെ ഭൂമി തരം മാറ്റാന്‍ വ്യാജരേഖ തയാറാക്കിയ സംഭവത്തില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് വ്യക്തമായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ഇടനിലക്കാരനായ അബുവിന്റെ പക്കല്‍ നിന്ന് ആറ് ആധാരങ്ങളടക്കമുള്ളവ കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടറോടും വിശദാംശങ്ങള്‍ തേടുമെന്ന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്റ് സ്ഥലം നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW