Tuesday, May 21, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 07.01 PM

സ്വിമ്മിങ് പൂളില്‍ നീന്തിക്കളിക്കുന്ന ഒരുവയസ്സുകാരി കൊച്ചുസുന്ദരി: അമ്പരപ്പ്, വീഡിയോ വൈറല്‍

 Swimming , One year old baby, Viral video

ഫ്‌ളോറിഡ: സ്വിമ്മങ് പൂളില്‍ കമഴ്ന്നും മുന്നോട്ടും മലര്‍ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരി കാസിയയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ഫ്‌ളോറിഡ സ്വദേശിയാണ് കാസി. ഇത്ര ചെറു പ്രായത്തില്‍ തന്നെ ഇത്രയും മികച്ച രീതിയില്‍ നീന്തല്‍ പരിശീലനം നല്‍കിയത കാസിയുടെ അമ്മ ഗ്രേസ് ഫനേലിയാണ്. കാസിയുടെ നീന്തല്‍ ഇതിനോടകം ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്.

തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ടു പെണ്‍മക്കളേയും മികച്ച നീന്തല്‍ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തല്‍ പഠിപ്പിച്ചത്. ഇന്ന് രണ്ടുപേരും നീന്തലില്‍ മികച്ച ച്യാംമ്പന്‍മാരാണെന്ന് അമ്മ ഗ്രേസ് പറയുന്നു.

കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി മരിക്കുന്നെന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഗ്രേസ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നത്. വെള്ളത്തില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ മക്കളെ പഠിപ്പിക്കുക എന്നതായിരുന്നു ഗ്രേസിന്റെ ആഗ്രഹം. കഠിനമായ പരിശ്രമത്തിലൂടെ അമ്മ ഗ്രേസ് ആ കടമ്പ പിന്നിടുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW