Tuesday, May 21, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 04.34 PM

ആ പതിവ് തെറ്റിച്ചില്ല: ലോകകപ്പിനു മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീം യുദ്ധ സ്മാരകത്തിലെത്തി

World cup, Australian Team, England, First world war monument

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം തുര്‍ക്കി ഗളിപോളിയിലെ ഒന്നാം ലോകമഹായുദ്ധ സ്മാരകം സന്ദര്‍ശിച്ചു. ടീമിന്റെ മനോധൈര്യവും ഒത്തൊരുമയും വര്‍ധിപ്പിക്കാനാണ് യുദ്ധ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ വാദം. സ്റ്റീവ് വോ ക്യാപ്റ്റനായിരുന്ന കാലം മുതല്‍ തുടങ്ങിയ പതിവാണിത്. പതിവ് തെറ്റിക്കാതെ ഇത്തവണ അരണ്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയന്‍ ടീമും പതിവ് തുടര്‍ന്നു.

ലോകകപ്പും ആഷസും ഉള്‍പ്പെടെ അഞ്ചുംമാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ഗളിപോളിയിലെ ചിത്രങ്ങള്‍ ഓസേട്രേലിയന്‍ താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ജസ്റ്റിന്‍ ലാങ്കാര്‍ പരിശീലന സ്ഥാനം ഏറ്റെടുത്ത ശേഷം ഫ്രാന്‍സിലെ ലില്ലിലെയും ബെല്‍ജിയത്തിലേയും യുദ്ധ സ്മാരകങ്ങള്‍ ടീം സന്ദര്‍ശിച്ചിരുന്നു.

ലില്ലില്‍ നിന്ന് ലോര്‍ഡ്‌സിലേയ്ക്ക് എന്നാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് മുദ്രാവാക്യം. ഒന്നാം ലോകമഹായുദ്ധത്തില്‍ പതിനായിരത്തിലേറെ ഓസ്‌ട്രേലിയന്‍- ന്യൂസ്‌ലന്‍ഡ് സൈനികരാണ് ഗളിപോളിയില്‍ കൊല്ലപ്പെട്ടത്. 2001ല്‍ ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ടീം ഗാളിപോളി സന്ദര്‍ശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW