Saturday, May 18, 2019 Last Updated 24 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.48 PM

'കല്യാണം കഴിഞ്ഞാല്‍ തുടങ്ങും 'വിശേഷം വല്ലതുമായോ' എന്ന ചോദ്യം, നിങ്ങള്‍തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടോ എന്ന് വളച്ചു കെട്ടി ചോദിക്കുന്നതാണ്, സെക്‌സെന്ന് പറയുന്നതു തന്നെ മഹാ പാതകമായിട്ട് കാണുന്ന ടീംസിന് ഇതിനു കുഴപ്പമില്ല'

face book post

ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണമാകണമെങ്കില്‍ അവള്‍ അമ്മയാകണം എന്ന് പറയുന്ന സമൂഹമാണ് ഇപ്പോഴുമുള്ളത്. കല്യാണം കഴിഞ്ഞാല്‍ അടുത്ത മാസം മുതല്‍ പിന്നെ ആ ചോദ്യം ചോദിക്കലായി 'വിശേഷമൊന്നുമായില്ലേ?'. സ്ത്രീത്വം പൂര്‍ണമാവുന്നത് അമ്മയാവുമ്പോള്‍ മാത്രമാണോ?, ഈ സാഹചര്യത്തിലാണ് ഡോ. നെല്‍സന്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നത്.

കല്യാണം കഴിഞ്ഞാല്‍ പിറ്റേ ദിവസം തുടങ്ങും ' വിശേഷം വല്ലതുമായോ ' എന്ന ചോദ്യം.യേത് നിങ്ങളു തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടോ എന്ന് വളച്ചു കെട്ടി ചോദിക്കുന്നതാണ്. അല്ലാത്തപ്പൊ സെക്‌സെന്ന് പറയുന്നതു തന്നെ മഹാ പാതകമായിട്ട് കാണുന്ന ടീംസിന് ഇതിനു മാത്രം കുഴപ്പമില്ല. വിശേഷം അറിയാന്‍ ഇത്ര മുട്ടി നില്‍ക്കുവാണെങ്കില്‍ ഇരുപത്തിനാലു മണിക്കൂറും ന്യൂസ് ചാനലുണ്ടല്ലോ, തുറന്ന് വച്ച് കണ്ടൂടേ?- ഡോ. നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. നെല്‍സന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

'അമ്മയാവുക എന്നതിലാണു സ്ത്രീത്വം പൂര്‍ണ്ണമാവുന്നത് ' എന്നൊക്കെ അടിച്ചുവിടുന്നത് സത്യത്തില്‍ ഒരു ക്രൂരതയാണെന്ന് ചിലപ്പൊഴൊക്കെ തോന്നാറുണ്ട്. പ്രധാനമായിട്ടും രണ്ടാണു കാരണങ്ങള്‍.

ഒന്ന്, അമ്മയാകാന്‍ കഴിയാത്തവര്‍ക്ക് അത് നല്‍കുന്ന വിഷമം.

കല്യാണം കഴിഞ്ഞാല്‍ പിറ്റേ ദിവസം തുടങ്ങും ' വിശേഷം വല്ലതുമായോ ' എന്ന ചോദ്യം. യേത് നിങ്ങളു തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടോ എന്ന് വളച്ചു കെട്ടി ചോദിക്കുന്നതാണ്.

അല്ലാത്തപ്പൊ സെക്‌സെന്ന് പറയുന്നതു തന്നെ മഹാ പാതകമായിട്ട് കാണുന്ന ടീംസിന് ഇതിനു മാത്രം കുഴപ്പമില്ല. വിശേഷം അറിയാന്‍ ഇത്ര മുട്ടി നില്‍ക്കുവാണെങ്കില്‍ ഇരുപത്തിനാലു മണിക്കൂറും ന്യൂസ് ചാനലുണ്ടല്ലോ, തുറന്ന് വച്ച് കണ്ടൂടേ?

അല്‍പ നാള്‍ കൂടി കഴിഞ്ഞാല്‍ അടുത്ത സ്റ്റേജിലേക്ക് കടക്കും. ' ഡോക്ടറെ കാണിച്ചില്ലേ? ' എന്നാണീ സ്റ്റേജിന്റെ പേര്. കെട്ട്യോന്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തായിരിക്കും. ആഴ്‌ചേല്‍ ഒന്നായിരിക്കും കാണുന്നത്. അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ആവുന്നത് വരെ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടാവാം.

ഇതിനൊക്കെ എന്ത് മാംഗോ സ്‌കിന്നിനാണാവോ ഡോക്ടറെ കാണുന്നത്? തികച്ചും സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യത്തിലേക്ക് ഇടിച്ചുകയറിച്ചെല്ലുന്നത് സ്വന്തം അച്ഛനും അമ്മയുമായാലും അത് ശരിയല്ല.

മൂന്നാം സ്റ്റേജ് കുറച്ചൂടി ഗുരുതരമാണ്. ' ആര്‍ക്കാണു കുഴപ്പം ' എന്നാണു പറയുന്നത്. ഊഹിച്ച് നാശമാക്കിക്കളയും. മിക്കവാറും പഴി വന്ന് വീഴുന്നത് പെണ്ണിന്റെ തലയിലായിരിക്കും. അത് പെണ്‍കുഞ്ഞുണ്ടാവുമ്പൊഴും കുറ്റപ്പെടുത്തലിനു മാറ്റമൊന്നുമില്ല. ഇറ്റ് ഈസ് ഇന്‍ ക്യൂറബിള്‍. . .ഇതിനു ചികില്‍സയില്ലാ. ഒരു കുട്ടിയുണ്ടാവുക എന്നതല്ല ജീവിതത്തിന്റെ എന്‍ഡ് പോയിന്റും സാഫല്യവും .

ഇനി കുഞ്ഞിക്കാലോ കയ്യോ കാണാനാണാഗ്രഹമെങ്കില്‍ വല്ല അംഗന്‍ വാടിയിലും ചൗക്കിദാറായി സേവനമനുഷ്ഠിച്ചാല്‍ മതി. ഫ്രീയായിട്ട് ഇഷ്ടം പോലെ കയ്യും കാലുമൊക്കെ കാണാം.

ഒരു നല്ല ടീച്ചര്‍, നല്ല ഒരു തൊഴിലാളി, നല്ല ഒരു ഡോക്ടര്‍, നല്ല ഒരു കര്‍ഷക, നല്ല പത്രപ്രവര്‍ത്തക, അല്ലെങ്കില്‍ നല്ലൊരു വ്യക്തി പൂര്‍ണയല്ലെന്ന് പറയാന്‍ ആര് , ആര്‍ക്ക് , എവിടെവച്ച് അധികാരം തന്നു? അവരെക്കാള്‍ മികച്ചവരാണു നിങ്ങളെന്ന് തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?

ഇനി പൂര്‍ണ്ണയാവാനായി അമ്മയാവുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. ശാരീരികവും മാനസികവുമായി എത്ര വലിയ ഒരു ജോലിയാണു ചുമലില്‍ എടുത്ത് വച്ചുകൊടുക്കുന്നതെന്ന് ഒരുപക്ഷേ അധികമാരും മനസിലാക്കുന്നുണ്ടാവില്ല. മറ്റുള്ളോരുടെ കുഞ്ഞിനെ ഏതാനും നിമിഷങ്ങള്‍ കാണുന്നതും കൊഞ്ചിക്കുന്നതും പോലെയല്ലത്. വേറെ ലെവലാണ്

ഈ പൂര്‍ണ്ണതയുടെ തെറ്റിദ്ധാരണ മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു അഡോപ്റ്റ് ചെയ്യുകയെന്നത് ഒരു മോശം കാര്യമായി, അല്ലെങ്കില്‍ രണ്ടാം തരമായി സമൂഹത്തില്‍ കുറച്ചുപേരെങ്കിലും കാണുന്നത്.

അല്ലെങ്കിലൊന്ന് ഓര്‍ത്തുനോക്കൂ, സ്വന്തം തെറ്റുകൊണ്ടല്ലാതെ സംരക്ഷണത്തിന്റെ തണല്‍ നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞിനു വഴി കാണിച്ചുകൊടുക്കുന്നതിലും വലിയ എത്ര പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും?

പണ്ട് ഇതുപോലൊന്നും ചിന്തിക്കാനുള്ള ബോധമുണ്ടായിരുന്നില്ല. ഇപ്പൊഴും ചിന്തിക്കുന്നതെല്ലാം ശരിയാണോയെന്നുമറിയില്ല. ഒരു കാര്യത്തിലേ ഉറപ്പുള്ളൂ.

അമ്മയാവുകയെന്നതും ആവാതിരിക്കുകയെന്നതും ഒരാളുടെ , പെണ്ണിന്റെ പേഴ്‌സണല്‍ ചോയ്‌സാണ്.

Sorry to break your bubble

അതും പൂര്‍ണതയുമായി യാതൊരു ബന്ധവുമില്ല.
എത്ര തവണ പ്രസവിച്ചുവെന്നത് മഹത്വത്തിന്റെ അളവുകോലല്ല

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW