Thursday, July 18, 2019 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 11.58 AM

ജിയോ പ്രൈം മെംബർഷിപ് ഒരു വർഷത്തേക്ക് കൂടി നീട്ടി

uploads/news/2019/05/308363/Tech150519a.jpg

റിലയൻസ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബർഷിപ് ഒരു വർഷത്തേക്ക് കൂടി നീട്ടി. ഇതിന്റെ പ്രയോജനം ജിയോ പ്രൈം സബ്സ്ക്രിപ്ഷനുളള എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും. കഴിഞ്ഞ വർഷവും കമ്പനി മെംബർഷിപ് നീട്ടി നൽകിയിരുന്നു.

ജിയോ പ്രൈം മെംബർഷിപ്പുളള ഉപയോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ ഒരു വർഷത്തേക്കു കൂടി ജിയോ സൗകര്യം പ്രയോജനപ്പെടുത്താനുളള അവസരമാണ് കമ്പനി നൽകുന്നത്. എന്നാൽ, പുതിയ ജിയോ ഉപഭോക്താക്കൾക്ക് മെംബർഷിപ്പിനായി 99 രൂപ നൽകേണ്ടി വരും.

മൈ ജിയോ ആപ് വഴി ഉപയോക്താക്കൾക്ക് പ്രൈം മെംബർഷിപ് നീട്ടി കിട്ടിയോ എന്നു പരിശോധിക്കാവുന്നതാണ്. ഇതിനായി ആദ്യം തങ്ങളുടെ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപയോക്താക്കൾ മൈ ജിയോ ആപ് തുറക്കുക. മൈ പ്ലാൻസ് സെക്ഷൻ നോക്കുക. അവിടെ മെംബർഷിപ് അടുത്ത വർഷത്തേക്ക് നീട്ടിയത് സ്ഥിരീകരിക്കുന്നതിനുളള നോട്ടീസ് നിങ്ങൾക്ക് കാണാനാകും. ജിയോയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രൈം മെംബർഷിപ് നീട്ടിയതായി മനസിലാക്കാം.

ജിയോ ഉപയോക്താക്കൾക്കായി 2017 ലാണ് കമ്പനി ജിയോ പ്രൈം മെംബർഷിപ് പുറത്തിറക്കുന്നത്. ജിയോ പ്രൈം മെംബർഷിപ്പിലൂടെ ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ ആപ്പുകളായ ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി എന്നിവയും സൗജന്യമായി ഉപയോഗിക്കാനാവും.

Ads by Google
Ads by Google
Loading...
TRENDING NOW