Saturday, June 22, 2019 Last Updated 20 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 11.26 AM

'ഉണ്ണിയേട്ടാ ഏട്ടനും വേണ്ടെ ഇങ്ങനത്തെ ഒരു മോളെ, ശവത്തില്‍ കുത്തല്ലെടാ കുട്ടാ എന്ന് മറുപടി'; ഉണ്ണി മുകുന്ദനും ആരാധകനും തമ്മിലുള്ള കമന്റ് വൈറല്‍

unni mukundan

കൃഷ്ണാ നായര്‍ എന്ന പേരില്‍ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. തുടര്‍ന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനായി മാറുവാന്‍ ഉണ്ണിക്ക് സാധിച്ചു.

സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധികമാരും നിരവധിയുണ്ട്. നടന്റെ കല്യാണം എന്നു നടക്കുമെന്നത് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. യുവതാരങ്ങളില്‍ അധികം പേരും വിവാഹം കഴിച്ച സാഹചര്യത്തിലാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ ആ ചിത്രത്തിനു താഴെ അധികം വൈകാതെ കമന്റുകളും നിറഞ്ഞു. ഉണ്ണി ഏട്ടാ.. ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ..എന്നായിരുന്നു? അതിലൊരു ആരാധകന്റെ കമന്റ്. ശവത്തേല്‍ കുത്തല്ലേടാ കുട്ടാ... എന്ന രസകരമായ മറുപടിയാണ് ഉണ്ണി ആരാധകന് നല്‍കിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

unni mukundan

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW