Saturday, May 18, 2019 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 10.54 AM

ഈ ജോലി തന്നത് പുരുഷനല്ല, ദൈവമാണെന്നായിരുന്നു അവരുടെ മറുപടി, ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് അവര്‍; ഷക്കീലയെക്കുറിച്ച് റിച്ച ഛദ്ദ

about shakeela

നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷക്കീല , നോട്ട് എ പോണ്‍ സ്റ്റാര്‍'. ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. ഷക്കീല 16-ാം വയസില്‍ സിനിമയിലേക്ക് എത്തുന്നതും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്നു. എന്നാല്‍ പിന്നീട് അഡള്‍ട്ട് ചിത്രങ്ങളില്‍ നിന്ന് ഷക്കീല വിട വാങ്ങുകയായിരുന്നു. അതിഥി താരമായി ചിത്രത്തിന്റെ അവതരണ ഭാഗത്തില്‍ ഷക്കീലയും എത്തുന്നുണ്ട്.

പ്രമുഖ ഓണ്‍ലെനിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീലയെ കുറിച്ചും സിനിമയെ കുറിച്ചും തുറന്നു പറയുകയാണ് റിച്ച ഛദ്ദ. സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചുവെന്നും ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീലയെന്നും റിച്ച പറഞ്ഞു. '' കുടുംബത്തെ മുഴുവന്‍ ഒറ്റയ്ക്ക് സഹായിച്ച അവര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു. കുടുംബത്തില്‍ നിന്നുണ്ടായ പിന്തുണ എങ്ങനെയായിരുന്നു. ആരായിരുന്നു അവള്‍ക്ക് തുണയായിരുന്നത്. ആരെങ്കിലും അവരെ സഹായിച്ചോ?

ജീവിതത്തില്‍ കഷ്ടത അനുഭവിച്ച നിമിഷങ്ങളില്‍ എല്ലാവരും പൈസ മാത്രം അവര്‍ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അവഗണന മാത്രമാണ് ആ നടിക്ക് ലഭിച്ചിരുന്നത്. ഭ്രഷ്ട് കല്‍പിച്ച നടിയെന്ന വിശേഷണമാണ് സമൂഹം ഷക്കീലയ്ക്ക് ചാര്‍ത്തി നല്‍കിയത്. അന്നത്തിനു വേണ്ടി മാത്രം തങ്ങള്‍ക്ക് സഹായകമാകുന്ന ഒരാളായാണ് കുടുംബവും ഷക്കീലയെ കണ്ടത്. എന്നാല്‍ വ്യക്തി എന്ന നിലയില്‍ അവരെ മനസ്സിലാക്കാനോ മാനസികമായി പിന്തുണയ്ക്കാനോ അവര്‍ക്ക് ആരുമില്ലായിരുന്നു. ഇതാണ് ഷക്കീലയുടെ കഥ.

സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചു. ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീല. തന്നെ വേദനിപ്പിച്ച ആളുകളുടെ പേരുകളും ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളും പറയാതിരിക്കുന്നത് പേടി കൊണ്ടാണോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. തനിക്ക് ഈ ജോലി തന്നത് പുരുഷനല്ല ദൈവമാണെന്നായിരുന്നു അവരുടെ മറുപടി. ഷക്കീലയുടെ ഈ ധൈര്യം പ്രചോദനമാണ്. എങ്ങനെയാണ് അവര്‍ ഇതുപോലെ മാറിയതെന്ന് എനിക്ക് അറിയില്ല.'' - റിച്ച പറയുന്നു

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW