Friday, June 21, 2019 Last Updated 21 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 10.47 AM

"ദിലീപ് അങ്ങനെ പാചകക്കാരനായി; എന്നാല്‍ വില്ലനെ തപ്പി തലപുച്ചു, ഒടുവില്‍ 'പെണ്ണുങ്ങള്‍ വാഴില്ല' എന്നത് വില്ലത്തരമാക്കി"; ഷാഫി പറയുന്നു

kalyanaraman movie

ദിലീപ്-നവ്യാനായര്‍ ജോഡികളുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കല്യാണ രാമന്‍. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരന്നത്. ചിത്രത്തില്‍ നായകനായെത്തിയ ദിലീപ് പാചകക്കാരന്റെ റോളില്‍ എങ്ങനെയാണ് എത്തിയതെന്ന് പറയുകയാണ് ഷാഫി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണരാമന്റെ അറിയാകഥകള്‍ ഷാഫി തുറന്നു പറഞ്ഞത്.

''ആദ്യകഥയില്‍ പാചകക്കാരന്റെ മകളായിരുന്നു നായിക. ഇവര്‍ പാചകത്തിനു പോകുന്നിടത്തു മൊട്ടിടുന്ന പ്രണയമായിരുന്നു പ്രമേയം. പക്ഷേ, ദിലീപ് ചിത്രമായതിനാല്‍ നായകനെ പാചകക്കാരനാക്കിയാല്‍ വലിയ സാധ്യതയുണ്ടെന്നവര്‍ കണ്ടു. അതിനാല്‍ കഥാപാത്രങ്ങളെ തിരിച്ചിട്ടു. പ്രണയ സിനിമകളുടെ ഫോര്‍മുല ലളിതമാണ്. പ്രണയമുണ്ടാകുന്നു. തടസ്സമായി വില്ലന്‍ വരുന്നു. വില്ലനെ തരണം ചെയ്താല്‍ ശുഭപര്യവസാനം. മറിച്ചായാല്‍ ദുഃഖം. പക്ഷേ, കല്യാണരാമനില്‍ വില്ലനില്ലായിരുന്നു. തലപുകഞ്ഞ് ചര്‍ച്ച ചെയ്തു. ഒടുവിലാണ് 'പെണ്ണുങ്ങള്‍ വാഴില്ല' എന്ന അന്ധവിശ്വാസത്തെ വില്ലനാക്കിയത്. ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകത്തിലെ ആശയമായിരുന്നു ഇത്. അത് ഏല്‍ക്കുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ ഏറ്റു.

ലാലിന്റെ പടമുകളിലെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. 50 ദിവസവും അവിടം തന്നെയായിരുന്നു പ്രധാന ലൊക്കേഷന്‍. ''കമല്‍ഹാസന്‍ അഭിനയിച്ച കല്യാണരാമന്‍ എന്ന തമിഴ് സിനിമയുമായി പ്രേക്ഷകര്‍ക്ക് ടൈറ്റില്‍ പ്രശ്നമുണ്ടാകുമോ എന്ന് ആദ്യം സംശയിച്ചു. പിന്നെ ഇതിനേക്കാള്‍ നല്ല മറ്റൊന്നും കിട്ടാത്തതിനാല്‍ ഒരു ക്ലാഷും ഉണ്ടാകില്ലെന്നങ്ങു തീരുമാനിച്ച് ഉറപ്പിച്ചു പറഞ്ഞു 'കല്യാണരാമന്‍'. '' - ഷാഫി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW