Wednesday, July 17, 2019 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 10.41 AM

വെള്ള വസ്ത്രം ധരിച്ച് പങ്കുവെച്ച ചിത്രത്തിന് അശ്ലീല കമന്റുകള്‍; വായടപ്പിക്കുന്ന മറുപടി നല്‍കി ദിവ്യ ദത്ത; കൈയ്യടിച്ച് സോഷ്യല്‍ ലോകം

body shame

1994 -ല്‍ ആണ് ദിവ്യ ദത്ത ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇഷ്‌ക് മെയിന്‍ ജീനാ ഇഷ്‌ക് മെയിന്‍ മര്‍നാ എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ അഭിനയജീവിതത്തിലേക്കു കടന്നു വന്നത്. സിനിമയില്‍ സ്വഭാവനടിയായാണ് ദിവ്യ തിളങ്ങിയിരുന്നത്. വീര്‍ സാറാ, ഡല്‍ഹി 6, ബാഗ് മില്‍ക്ക ബാഗ്, സ്റ്റാന്‍ലി കാ ദാബാ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2018-ല്‍ ഐശ്വര്യ റായിയും അനില്‍ കപൂറും അഭിനയിച്ച ഫെന്നീഖാന്‍ എന്ന ചിത്രത്തിലാണ് ദിവ്യ ഒടുവില്‍ അഭിനയിച്ചത്.

ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ദിവ്യ ദത്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിന്റെ ഇടവേളയില്‍ എടുത്ത ചിത്രം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വെള്ളനിറത്തിലുള്ള കുര്‍ത്ത ധരിച്ച ചിത്രത്തിന് നിരവധി ആരാധകര്‍ അഭിനന്ദിച്ചു കൊണ്ട് കമന്റുകള്‍ ഇട്ടു. എന്നാല്‍ ഒരാളുടെ കമന്റ് ദിവ്യയ്ക്കെതിരെ അശ്ലീലം നിറഞ്ഞതായിരുന്നു. ഇതിന് കടുത്ത മറുപടി തന്നെയാണ് ദിവ്യ തിരികെ നല്‍കിയത്.

''അതേ, മനുഷ്യാ അത് വലുതാണ്, അതുകൊണ്ട് നിങ്ങള്‍ക്കെന്താ?. മിണ്ടാതിരിക്കൂ, സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്കൂ. സ്ത്രീകളെന്നാല്‍ കേവലം ശരീരം മാത്രമല്ല അതിനുമപ്പുറമാണ്. ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കം നിങ്ങള്‍ കണ്ടിട്ടുണ്ടോ?. എന്നോട് ക്ഷമിക്കണം. നിങ്ങളില്‍ നിന്നും അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. അറപ്പുളവാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഇനി മേലില്‍ ഇവിടെ പോസ്റ്റ് ചെയ്യരുത്.'' - ദിവ്യ പറഞ്ഞു.

'' സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോടെങ്ങനെ പെരുമാറണമെന്നും ആണ്‍കുട്ടികളെ വീട്ടിലും സ്‌കൂളിലും ഒക്കെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍ റോഡിന്റെ നടുക്കുവെച്ച് ഇക്കാര്യങ്ങള്‍ പഠിപ്പിക്കണം.'' -സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമങ്ങളോട് ദിവ്യ പ്രതികരിച്ചു.

body shame

Ads by Google
Wednesday 15 May 2019 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW