Friday, June 21, 2019 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 10.14 AM

നേട്ടത്തില്‍ ഓഹരിവിപണി; സെന്‍സെക്‌സ് 140 പോയന്റ് ഉയരത്തില്‍

stock market

മുംബൈ: അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ ആശങ്കയിലായ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 140 പോയന്റ് നേട്ടത്തില്‍ 37,458ലും ദേശീയ സൂചികയായ നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 11,261ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 203 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഹെറിറ്റേജ് ഫുഡ്‌സ്, സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്, ടിടികെ പ്രസ്റ്റീജ് ലിമിറ്റഡ്, ഡിസിഎം ശ്രീറാം, ജമ്മുകശ്മീര്‍ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഡെല്‍റ്റാ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ജെറ്റ് എയര്‍വേയ്‌സ്, ദിവാന്‍ ഹൗസിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW