Monday, May 20, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.42 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ പ്രവേശനം: ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

ബിരുദ പ്രോഗ്രാമുകളിലേക്ക്‌ ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന്‌ ഉച്ചയ്‌ക്ക് രണ്ടിന്‌ ആരംഭിക്കും. 27 ന്‌ വൈകീട്ട്‌ നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ ള്ളട്ടങ്കക്കഗ്ഗ 2019 എന്ന ലിങ്കിലൂടെ പ്രവേശിച്ച്‌ രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ടേഷന്‍ ഫീസ്‌ 750 രൂപ (എസ്‌.സി/എസ്‌.ടി വിഭാഗത്തിന്‌ 375 രൂപ).

ഓണ്‍ലൈനായാണ്‌ ഫീസടയ്‌ക്കേണ്ടത്‌. ഓണ്‍ലൈന്‍ പേമെന്റ്‌ ഗേറ്റ്‌ വേ വഴി അപേക്ഷകര്‍ക്ക്‌ ബാങ്കുകളില്‍ പോകാതെ ഡെബിറ്റ്‌ കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ഉപയോഗിച്ച്‌ 24 മണിക്കൂറും ഫീസ്‌ അടയ്‌ക്കാം. പ്ര?വിഷണല്‍ റാങ്ക്‌ ലിസ്‌റ്റും ട്രയല്‍ അലോട്‌മെന്റും മെയ്‌ 30ന്‌ പ്രസിദ്ധീകരിക്കും. ഒന്നാം അലോട്‌മെന്റ്‌ ജൂണ്‍ ആറിനും രണ്ടാം അലോട്‌മെന്റ്‌ ജൂണ്‍ 15നും പ്രസിദ്ധീകരിക്കും.

മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റുകള്‍ എന്നിവയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട്‌ നല്‍കണം. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌. അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ്‌ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട്‌ സമര്‍പ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക്‌ മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍, ഭിന്നശേഷി ക്വാട്ടാകളിലേക്ക്‌ അപേക്ഷിക്കാന്‍ സാധിക്കില്ല.

ഭിന്നശേഷി/സ്‌പോര്‍ട്‌സ്‌/കള്‍ച്ചറല്‍ ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്‌ത സീറ്റുകളിലേക്ക്‌ 24നകം അപേക്ഷ നല്‍കണം. ഈ സീറ്റുകളിലേക്കുള്ള പ്ര?വിഷണല്‍ റാങ്ക്‌ ലിസ്‌റ്റ് 25ന്‌ പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത്‌ കോളജുകളില്‍ 27, 28 തീയതികളില്‍ നടക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്‌. അക്ഷയ സെന്ററുകള്‍ വഴിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അഫിലിയേറ്റഡ്‌ കോളജുകളില്‍ ഏകജാലക ഹെല്‍പ്‌ ഡെസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പരീക്ഷാ തീയതി

അഫിലിയേറ്റഡ്‌ കോളജുകളിലെ എട്ടാം സെമസ്‌റ്റര്‍ ബി.എ. (ക്രിമിനോളജി) എല്‍.എല്‍.ബി. (ഓണേഴ്‌സ്‌ - 2011 അഡ്‌മിഷന്‍ സപ്ലിമെന്ററി)/ബി.എ. എല്‍.എല്‍.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ (2014 അഡ്‌മിഷന്‍ റഗുലര്‍, 2012, 2013 അഡ്‌മിഷന്‍ സപ്ലിമെന്ററി), ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്‌ - 2013 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2014 അഡ്‌മിഷന്‍ റഗുലര്‍), ബി.കോം എല്‍.എല്‍.ബി. (ഓണേഴ്‌സ്‌ - 2013 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2014 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ജൂണ്‍ 12ന്‌ ആരംഭിക്കും. പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിനു പുറമെ അടയ്‌ക്കണം.

ബി.എ./ബി.കോം (പ്രൈവറ്റ്‌) നോഷണല്‍
രജിസ്‌ട്രേഷന്‌ അപേക്ഷ ക്ഷണിച്ചു

ബി.എ./ബി.കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) 2016 അഡ്‌മിഷന്‍, സി.ബി.സി.എസ്‌.എസ്‌. സ്‌കീം പ്രകാരം 2017ല്‍ ഒന്നും രണ്ടും സെമസ്‌റ്ററുകളും 2018ല്‍ മൂന്നും നാലും സെമസ്‌റ്ററുകളും പൂര്‍ത്തിയാക്കുകയും 2019 മാര്‍ച്ച്‌/ഏപ്രില്‍ മാസങ്ങളില്‍ നടന്ന അഞ്ചും ആറും സെമസ്‌റ്റര്‍ പരീക്ഷകള്‍ക്ക്‌ ഫീസടച്ച്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക്‌ നോഷണല്‍ രജിസ്‌ട്രേഷന്‍ നടത്തി, തങ്ങള്‍ പഠിച്ച സ്‌കീമില്‍ത്തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം. 3450 രൂപയാണ്‌ ഫീസ്‌. ജൂണ്‍ 11 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം 115 ആണ്‌ ഉപയോഗിക്കേണ്ടത്‌. 2020 മാര്‍ച്ച്‌/ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന അഞ്ചും ആറും സെമസ്‌റ്റര്‍ പരീക്ഷയ്‌ക്കായി റീഅഡ്‌മിഷന്‍ നേടുന്നവര്‍ പുതിയ സി.ബി.സി.എസ്‌. (2017 അഡ്‌മിഷന്‍) സ്‌കീമിലാണ്‌ പരീക്ഷയെഴുതേണ്ടത്‌. ഒന്നും രണ്ടും മൂന്നും നാലും സെമസ്‌റ്ററുകള്‍ പുതിയ സി.ബി.സി.എസ്‌. സ്‌കീമില്‍ത്തന്നെ പുനഃപരീക്ഷകള്‍ എഴുതുകയും വേണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2733690 (ബി.കോം), 2733256 (ബി.എ.), 2731020 (എന്‍ക്വയറി).

പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശനം: 17 വരെ അപേക്ഷിക്കാം

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്‌) പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ അംഗീകൃത ഹയര്‍സെക്കന്‍ഡറി/പ്ലസ്‌ ടു പരീക്ഷ ജയം(എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 45 ശതമാനം മാര്‍ക്ക്‌). ജൂലൈ ഒന്നിന്‌ 20 വയസ്‌ കവിയരുത്‌(എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 21 വയസ്‌). പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം.

അപേക്ഷ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. അവസാനവര്‍ഷ പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത്‌ മാര്‍ക്ക്‌ ലിസ്‌റ്റ് നല്‍കണം. 660 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. ഓണ്‍ലൈനായാണ്‌ ഫീസ്‌ അടയ്‌ക്കേണ്ടത്‌. എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസിന്റെ 50 ശതമാനം അടച്ചാല്‍ മതി.

രജിസ്‌ട്രേഷന്‍ ഫീസിന്റെ ഇ-പേയ്‌മെന്റ്‌ രസീതും സ്വന്തം മേല്‍വിലാസമെഴുതി അഞ്ചുരൂപയുടെ സ്‌റ്റാമ്പൊട്ടിച്ച കവറും സഹിതം പൂരിപ്പിച്ച അപേക്ഷ 17നകം വകുപ്പു മേധാവി, സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ട്‌, മഹാത്മാഗാന്ധി സര്‍വകലാശാല, സൂര്യകാലടി ഹില്‍സ്‌, നട്ടാശേരി, എസ്‌.എച്ച്‌. മൗണ്ട്‌ പി.ഒ. കോട്ടയം -686006 എന്ന വിലാസത്തില്‍ നല്‍കണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481 2310165.

പരീക്ഷാഫലം

രണ്ടാം സെമസ്‌റ്റര്‍ എം.എ. തമിഴ്‌ (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 24 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ. മലയാളം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ - 2017 അഡ്‌മിഷന്‍) റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 25 വരെ അപേക്ഷിക്കാം.

ബേക്കിങ്‌ വര്‍ക്‌ഷോപ്പ്‌ 17ന്‌

ലൈഫ്‌ ലോങ്‌ ലേണിജ്‌ ആന്‍ഡ്‌ എക്‌സ്റ്റന്‍ഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 17ന്‌ ഏകദിന ബേക്കിങ്‌ വര്‍ക്ഷോപ്പ്‌ നടത്തുന്നു. പ്രശസ്‌ത പെയ്‌സ്ട്രി ഷെഫ്‌ സജ്‌ന ജിഷാബ്‌ക്ല ാസെടുക്കും. വിവിധ ബേക്കിങ്‌ രീതികളുടെക്ല ാസ്‌ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ക്ല ാസ്‌. ഫീസ്‌ - 2500 രൂപ. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731560, 2731724, 9544981839.

സിവില്‍ സര്‍വീസ്‌ മെയിന്‍സ്‌ക്ല ാസുകള്‍ ജൂണ്‍ അഞ്ചു മുതല്‍

സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ മെയിന്‍സിന്റെക്ല ാസ്സുകള്‍ ജൂണ്‍ അഞ്ചിന്‌ ആരംഭിക്കും. ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌, ഇക്കണോമിക്‌സ്‌, സോഷ്യോളജി, മലയാളം, ഹിസ്‌റ്ററി, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളിലാണ്‌ക്ല ാസുകള്‍. താല്‍പര്യമുള്ളവര്‍ 27 ന്‌ മുമ്പായി പേരും വിദ്യാഭ്യാസ യോഗ്യതയുമടങ്ങുന്ന അപേക്ഷ mgucivilservice@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്‌ക്കണം. വിശദവിവരത്തിന്‌ ഫോണ്‍: 8129355732, 9496114094.

സിവില്‍ സര്‍വീസ്‌ ഓറിയന്റേഷന്‍ക്ല ാസ്‌

സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ സിവില്‍ സര്‍വീസ്‌ പഠനത്തിന്‌ താല്‍പര്യമുള്ള 10, 11, 12ക്ല ാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഓറിയന്റേഷന്‍ക്ല ാസുകള്‍ 25നും ബിരുദ ബിരുദാനന്തര തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഓറിയന്റേഷന്‍ക്ല ാസുകള്‍ 26നും നടക്കും. താല്‌പര്യമുള്ളവര്‍ mgucivilservice@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ 22ന്‌ മുമ്പായി അപേക്ഷിക്കണം. 200 രൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. വിശദവിവരത്തിന്‌ ഫോണ്‍: 8129355732, 9496114094.

കേരള

െടെംടേബിള്‍

ജൂണ്‍ മൂന്നു മുതല്‍ നടക്കാനിരിക്കുന്ന ഏഴാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ എം.ബി.എ (2015 സ്‌കീം)/ബി.എം എം.എ.എം പരീക്ഷയുടെ വിശദമായ െടെംടേബിള്‍ വെബ്‌െസെറ്റില്‍.

20 ന്‌ ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റര്‍ എം.ബി.എ (2014 സ്‌കീം - റെഗുലര്‍ ആന്റ്‌ സപ്ലിമെന്ററി - ഫുള്‍ െടെം/യു.ഐ.എം/റെഗുലര്‍ - ഈവനിങ്‌/ട്രാവല്‍ ആന്‍ഡ്‌ ടൂറിസം) പരീക്ഷയുടെ വിശദമായ െടെംടേബിള്‍ വെബ്‌െസെറ്റില്‍.
പരീക്ഷാഫലം

അഞ്ചാം സെമസ്‌റ്റര്‍ ബി.വോക്‌ ടൂറിസം ആന്റ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌ (2016 അഡ്‌മിഷന്‍ - റെഗുലര്‍, 2015, 2014 അഡ്‌മിഷന്‍ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌െസെറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ നാലു വരെ അപേക്ഷിക്കാം.

കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി കെമിസ്‌ട്രി ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രി (2017 അഡ്‌മിഷന്‍ - റെഗുലര്‍, 2016 അഡ്‌മിഷന്‍ - ഇംപ്രൂവ്‌മെന്റ്‌, 2015, 2014 2013 അഡ്‌മിഷന്‍ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌െസെറ്റില്‍. പുനഃപരിശോധനയ്‌ക്കും സൂക്ഷ്‌മപരിശോധനയ്‌ക്കും 27 വരെ അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 29 വരെ അപേക്ഷിക്കാം.

ഇന്റേണല്‍ മാര്‍ക്ക്‌

2017-19 എം.എ ഹിസ്‌റ്ററി, എം.എസ്‌.സി മാത്തമാറ്റിക്‌സ്‌ ഒന്നും രണ്ടും സെമസ്‌റ്റര്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ 15 ദിവസത്തിനകം കോ-ഓര്‍ഡിനേറ്റര്‍ക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌.

പരീക്ഷാഫീസ്‌

രണ്ടാം സെമസ്‌റ്റര്‍ കരിയര്‍ റിലേറ്റഡ്‌ ഫസ്‌റ്റ്‌ ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ്‌.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്‌.ഡബ്യൂ/ബി.വോക്‌ - മേയ്‌ 2019 സപ്ലിമെന്ററി പരീക്ഷകള്‍ക്ക്‌ പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്‌റ്റര്‍ ഫസ്‌റ്റ്‌ ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്‌ ബി.എ/ബി.എസ്‌.സി/ബി.കോം ഡിഗ്രി ഇംപ്രൂവ്‌മെന്റ്‌ 2017 അഡ്‌മിഷന്‍, സപ്ലിമെന്ററി 2013, 2014, 2015 2016 അഡ്‌മിഷന്‍ പരീക്ഷകള്‍ക്ക്‌ പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

പരീക്ഷാ വിജ്‌ഞാപനം

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എം.എച്ച്‌.ആര്‍.എം (മാസ്‌റ്റര്‍ ഓഫ്‌ ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌) ഒന്നും രണ്ടും വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ വിജ്‌ഞാപനം വെബ്‌െസെറ്റില്‍. 2014 അഡ്‌മിഷന്‍ മുതലുളള വിദ്യാര്‍ഥികളാണ്‌ അപേക്ഷിക്കേണ്ടത്‌.

തീയതി നീട്ടി

ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ നടത്തുന്ന അഡ്വാന്‍സ്‌ഡ്‌ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ്‌ ഫോര്‍ കമ്മ്യൂണിക്കേഷന്‍ (പാര്‍ട്ട്‌ െടെം സായാഹ്ന കോഴ്‌സ്‌) 2019-20 അദ്ധ്യയന വര്‍ഷത്തെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 17 വരെ നീട്ടി.
ബിരുദ പ്രവേശനം: ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്‌ക്കുളള 2019-20 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന്‌ ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംശയനിവാരണത്തിന്‌ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെല്‍പ്പ്‌െലെന്‍ നമ്പരുകളില്‍ ബന്ധപ്പെടാം. ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്‌മെന്റുകളുടേയും തീയതി എന്നിവ പിന്നീട്‌ വിജ്‌ഞാപനം ചെയ്യുന്നതാണ്‌.

ഓണ്‍െലെന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ സര്‍വകലാശാല ആസ്‌ഥാനത്തേയ്‌ക്ക്‌ അയയ്‌ക്കേണ്ടതില്ല. ആയത്‌ പ്രവേശന സമയത്ത്‌ അതത്‌ കോളജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും. പ്രോസ്‌പെക്‌ടസ്‌ വായിച്ചതിന്‌ ശേഷം മാത്രം ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌െസെറ്റ്‌ സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്ട്‌സ്‌ ക്വാട്ട പ്രവേശനം

സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ഗവ./എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്‌.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്‌ക്കുളള 2019-20 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന്‌ ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ മൂന്ന്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌െസെറ്റ്‌ സന്ദര്‍ശിക്കുക.

Ads by Google
Wednesday 15 May 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW