Tuesday, May 21, 2019 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.38 AM

ഇടനെഞ്ച്‌ തകര്‍ക്കുന്ന സര്‍ഫാസി നിയമം

uploads/news/2019/05/308317/loans1505.jpg

സര്‍ഫാസി നിയമത്തിന്റെ പേരില്‍ ബാങ്കുകളുടെ കടുംപിടുത്തം ജീവന്‍ കവരുന്നത്‌ തുടര്‍ക്കഥയാകുന്നു. വായ്‌പയെടുത്തശേഷം എന്തെങ്കിലും കാരണവശാല്‍ തിരിച്ചടവില്‍ രണ്ടോ മൂന്നോ മാസം മുടക്കം വന്നാല്‍ പോലും ജപ്‌തി അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ സര്‍ഫാസി നിയമം.

നെയ്യാറ്റിന്‍കര മഞ്ചവിളാകം ഓംമലൈയിക്കട റോഡരികത്ത്‌ വൈഷ്‌ണവിഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ, മകള്‍ വൈഷ്‌ണവി എന്നിവരുടെ മരണത്തത്തോടെ സര്‍ഫാസി നിയമത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്‌.

വായ്‌പക്ക്‌ ഈടായി നല്‍കിയ വസ്‌തുവില്‍ ആദ്യം ബാങ്കിന്റെ വക നോട്ടീസ്‌ പതിക്കും. പിന്നാലെ രജിസ്‌ട്രേഡ്‌ നോട്ടീസുമയക്കും. ഇതുകഴിഞ്ഞ്‌ ഒട്ടുംവൈകാതെ വസ്‌തു ജപ്‌തി ചെയ്‌ത്‌ വായ്‌പാ തുക തിരിച്ച്‌ പിടിക്കാനുള്ള അന്തിമ നടപടിയിലേക്കും തിരിയും. ഇതിനുള്ള സമയക്രമം തീരുമാനിക്കുന്നതും ബാങ്കിന്റെ താല്‍പര്യത്തിനനുസരിച്ചാവും.

ബാങ്കിന്റെ ഇത്തരം നടപടിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പോ പ്രതിഷേധമോ ഉണ്ടായാല്‍ ബാങ്ക്‌ കോടതിയെ സമീപിക്കും. കോടതി നിയോഗിക്കുന്ന കമ്മിഷന്റെ സഹായത്തോടെയാവും ജപ്‌തിയടക്കം വായ്‌പത്തുക തിരിച്ചു പിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക. ഈ നിയമം വന്നശേഷം വായ്‌പയെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്തിനെത്തുടര്‍ന്ന്‌ കര്‍ഷകരും ഇടത്തരക്കാരുമടക്കം നിരവധിപേരാണ്‌ ജീവനൊടുക്കിയത്‌.

ഇത്തരത്തില്‍ ജീവനൊടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ കിട്ടാക്കടത്തിന്റെ പേരില്‍ വീടുകള്‍ ജപ്‌തി ചെയ്യുകയോ താമസക്കാരെ ഇറക്കി വിടുകയോ ചെയ്യരുതെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പല ബാങ്കുകളും പാലിക്കുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്‌.

വായ്‌പയെടുത്ത ശേഷം മുടക്കം വരുത്തുന്നവര്‍ക്ക്‌ സര്‍ഫാസി നിയമം കാരണം ബാങ്കുകള്‍ക്കെതിരെ കീഴ്‌ക്കോടതികളെയോ സമീപിക്കാനാവില്ല. പകരം എറണാകുളത്ത്‌ പ്രവര്‍ത്തിക്കുന്ന ഡെബിറ്റ്‌ റിക്കവറി ട്രിബ്യൂണലിനെയോ ഹൈക്കോടതിയേയോ സമീപിക്കണം. എന്നാല്‍ മുടക്കമുള്ള തവണകള്‍ തിരിച്ചടച്ച്‌ ജപ്‌തി ചെയ്‌ത വസ്‌തുവകകള്‍ തിരികെ കിട്ടാനുള്ള സാവകാശം തേടാന്‍ മാത്രമേ ഇതുവഴി സാധിക്കൂ.

ഇങ്ങനെ കോടതിയെയോ ട്രിബ്യൂണലിനെയോ സമീപിക്കുന്നവര്‍ തുടക്കത്തില്‍ തന്നെ മുടങ്ങിയ തവണകള്‍ക്ക്‌ പകരമായി നിശ്‌ചിതതുക അടച്ചാലേ തിരിച്ചടവില്‍ സാവാകാശം നല്‍കുന്നകാര്യത്തില്‍ തീരുമാനമെടുക്കകയുള്ളൂ വായ്‌പകള്‍ക്കായി നല്‍കിയ ഈട്‌ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക്‌ വലിയ അവകാശങ്ങള്‍ നല്‍കുന്ന സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ്‌ റികണ്‍സ്‌ട്രക്ഷന്‍ ഓഫ്‌ ഫിനാന്‍ഷ്യല്‍ അസറ്റ്‌ ആന്‍ഡ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫ്‌ സെക്യൂരിറ്റി ഇന്ററസ്‌റ്റ്‌ ആക്‌ട്‌ (സര്‍ഫാസി നിയമം) 2002ല്‍ ആണ്‌ നിലവില്‍ വന്നത്‌.

മനുഷ്യത്വരഹിതമായ സര്‍ഫാസി ആക്‌ടിനെതിരെ മനുഷ്യാവകാശ കമ്മീഷനടക്കം രംഗത്തുവന്നെങ്കിലും ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. വായ്‌പാ തിരിച്ചടവില്‍ മുടക്കംവരുത്തുന്ന വന്‍കിടക്കാര്‍ക്ക്‌ ബാങ്കുകള്‍ തന്നെ റികണ്‍സ്‌ട്രക്ഷന്‍,റിന്നവേഷന്‍ എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ വീണ്ടും വായ്‌പകള്‍ നല്‍കുമ്പോഴാണ്‌ കുടിശിക വരുത്തിയതിന്റെ പേരില്‍ സാധാരണക്കാരുടെ ജീവിതം തന്നെ അവസാനിപ്പിക്കുന്നത്‌.

അയൂബ്‌ ഖാന്‍

Ads by Google
Wednesday 15 May 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW