Wednesday, July 17, 2019 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.36 AM

തൃശൂര്‍ പൂരത്തിന്‌ കൊടിയിറങ്ങി

uploads/news/2019/05/308308/re2.jpg

തൃശൂര്‍: തൃശൂര്‍പൂരത്തിന്‌ ആചാരത്തികവോടെ കൊടിയിറക്കം. പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുടെ തിടമ്പുമായി ചന്ദ്രശേഖരനും ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ നിലപാടുതറയില്‍വന്ന്‌ തുമ്പിക്കൈയുയര്‍ത്തിയതോടെ തട്ടകങ്ങള്‍ക്കു നിര്‍വൃതി.
അടുത്തവര്‍ഷം കാണാമെന്ന വിട ചൊല്ലലോടെ തൃശൂരിനു പുതിയ പൂരക്കലണ്ടര്‍. അടുത്ത പൂരം മേയ്‌ രണ്ടിനാണ്‌.
ഒന്നരദിവസം പൂരം പെയ്‌തിറങ്ങിയശേഷം ഇന്നലെ സന്ധ്യയ്‌ക്കു ക്ഷേത്രങ്ങളില്‍ ഭഗവതിമാരെ തൃപുടമേളത്തോടെ വരവേറ്റു കൊടിയിറക്കി.
ഇന്നലെ ഉച്ചയ്‌ക്ക്‌ പാണ്ടിമേളം സമാപിച്ചശേഷം ശ്രീമൂലസ്‌ഥാനത്തെത്തി ആദ്യം പാറമേക്കാവ്‌ ഭഗവതി തെക്കോട്ടു തിരിഞ്ഞുനിന്നു.
വടക്കുന്നാഥനെ വണങ്ങിയെത്തിയ തിരുവമ്പാടി ഭഗവതി അഭിമുഖം നിന്നു. തുടര്‍ന്നായിരുന്നു ദേവസോദരിമാരുടെ ഉപചാരം ചൊല്ലല്‍. ശ്രീമൂലസ്‌ഥാനത്ത്‌ ആചാരവെടി ഉയര്‍ന്നതോടെ ചടങ്ങുകള്‍ക്ക്‌ സമാപനമായി.
രാവിലെ ഏഴരയോടെ 15 ആനകളുമായി പാറമേക്കാവ്‌ ഭഗവതി മണികണ്‌ഠനാലില്‍നിന്ന്‌ എഴുന്നള്ളി. കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ തിടമ്പേറ്റി. നായ്‌ക്കനാലില്‍നിന്നു തിരുവമ്പാടി ഭഗവതി രാവിലെ എട്ടരയോടെ 15 ആനപ്പുറത്ത്‌ എഴുന്നള്ളി. കൊമ്പന്‍ ചന്ദ്രശേഖരനായിരുന്നു കോലമേന്തിയത്‌.

Ads by Google
Wednesday 15 May 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW