Wednesday, July 17, 2019 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.36 AM

തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെടേണ്ട മാസം

പിന്നിട്ട കാതങ്ങളും കാഴ്‌ചകളും ഓര്‍ത്തെടുത്ത്‌, ജീവിതത്തിലെ പുതിയ അന്വേഷണത്തിന്റെ ആരംഭം റമദാനില്‍ കണ്ടെടുക്കാം. ഒരു നിയോഗം മാത്രമായി, ജീവിതത്തെ ഭൗതികമായി സമീപിച്ച്‌, വിജയപരാജയങ്ങള്‍ കണക്ക്‌ തിരിച്ചുവച്ച ശേഷം സ്വത്വത്തിലേക്ക്‌ തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെടേണ്ട മാസമാണ്‌ റമദാന്‍.
പിശാചിനെ കെട്ടിയിട്ട്‌, നരകം കൊട്ടിയടച്ച്‌, സ്വര്‍ഗവാതിലുകള്‍ മനുഷ്യനായി തുറന്ന്‌ വച്ച്‌ അല്ലാഹു കാത്തിരിക്കുന്ന മാസം. കാരുണ്യത്തിന്റെ മാലാഖകള്‍ ചിറകു വിടര്‍ത്തിപ്പറന്ന്‌ വിരുന്നു വരുന്ന വസന്തമാസം. ബദറിലൂടെ, ഇസ്‌ലാം അജയ്മായണെന്ന്‌ ശത്രുക്കളെ ബോധ്യപ്പെടുത്തിയ മാസം. സര്‍വനാഥന്റെ ആലയമായ കഅ്‌ബ, പിശാചിന്റെ പ്രതിഷ്‌ഠാകേന്ദ്രമാവരുതെന്ന്‌ കാണിച്ചുതന്ന മക്കാ വിജയത്തിന്റെ മാസം. ഒരേയൊരു രാത്രിയുടെ കര്‍മ്മത്തെ ആയിരം മാസങ്ങള്‍ക്ക്‌ സമാനപ്പെടുത്തിയ മാസം. നോമ്പിന്റെ പരമമായ ലക്ഷ്യം ദൈവസാമീപ്യമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍, മനുഷ്യനാകട്ടെ, വ്യഥകളും
വേദനകളും അവനെ തളര്‍ത്തുകയും ആത്മീയ ജീവിതത്തെ പറ്റി അവനെ അലസനാക്കുകയുമാണ്‌ ചെയ്യുന്നത്‌. ആത്മീയ ജീവിതത്തിന്റെ ഓജസ്സില്‍നിന്ന്‌ ഭൗതികമായ അന്വേഷണങ്ങള്‍ക്ക്‌ വെളിച്ചം നല്‍കേണ്ടതിന്‌ പകരം, ഭൗതികമായ പരാജയത്തിന്റെ കാറ്റുകള്‍ മനസ്സിന്റെ വിളക്കുകള്‍ കെടുത്തിവച്ചിരിക്കുന്നു. അങ്ങനെ, ആരാധനകള്‍ പോലും പതിവുചടങ്ങുകള്‍ മാത്രമായി ഒതുങ്ങിപ്പോവുമ്പോള്‍, വിശ്വാസാനന്ദത്തിന്റെ വെളിച്ചം ജീവിതത്തിലേക്ക്‌ പ്രസരിപ്പിക്കാന്‍ റമദാന്‍ ശ്രമിക്കുന്നു. റമദാന്‍ കടന്നുവരുമ്പോള്‍ സന്തോഷിക്കുന്ന മനസ്സിനുടമ സ്വര്‍ഗപ്രവേശനത്തിന്‌ അര്‍ഹനാണെന്ന്‌ നബി (സ) പറയുന്നു.
മനുഷ്യന്‍ അടിസ്‌ഥാനപരമായി നല്ലവനാണെന്ന്‌ ഇസ്‌ലാം വിശ്വസിക്കുന്നു. ആദ്യത്തെ പാപം മനസിന്റെ ഒരു കറുത്തപുള്ളിയായി, പിന്നെ പിന്നെ കറുത്തുകരുവാളിച്ച മനസുള്ള ഈ മനുഷ്യന്‍, ശുദ്ധമായ മനസോടെ വേണം നാളെ അല്ലാഹുവിനെ സമീപിക്കാന്‍. റമാദന്‍ ആകട്ടെ, ഭാഷാര്‍ത്ഥത്തില്‍തന്നെ പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ്‌ താനും. കാരണം, വ്രതം പുണ്യങ്ങളുടെ കാര്യത്തില്‍ നിസ്‌തുലവും ബാഹ്യചേഷ്‌ടകളില്ലാത്തതും ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യതയുമാകുന്നു.
സ്വര്‍ഗത്തിന്റെ വാതായനങ്ങളിലൊന്ന്‌ നോമ്പ്‌കാരന്‌ മാത്രമായി തുറന്ന്‌ വച്ചിരിക്കുന്നു അവന്‍. റമദാന്‍ കാരുണ്യത്തില്‍ തുടങ്ങി, പാപമോചനത്തിലൂടെ, നരകമോചനത്തില്‍ പര്യവസാനിക്കുന്നു. അത്രയുമാകുമ്പോഴേക്ക്‌ മാനസാന്തരപ്പെടാത്തവന്‌ തീരാനഷ്‌ടമെന്ന്‌ നബി (സ) താക്കീത്‌ നല്‍കുന്നു.
മതചടങ്ങുകള്‍ പൊതുവെ, മനുഷ്യനെ ദൈവവുമായി അന്വയിപ്പിക്കാന്‍ മാത്രമുള്ളതാണ്‌. എന്നാല്‍, മിക്കപ്പോഴും ഇസ്‌ലാമിക കര്‍മ്മങ്ങള്‍ക്ക്‌ വിശേഷിച്ചും വ്രതത്തിന്‌, മാനവികമായൊരു വശം കൂടിയുണ്ട്‌. ആയുരാരോഗ്യപ്രശ്‌നങ്ങളാല്‍ വ്രതമനുഷ്‌ഠിക്കാന്‍ കഴിയാത്തവര്‍ക്കുള്ള പ്രതിവിധി സാധുജനങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നതാണ്‌. നോമ്പിന്റെ അപാകതകള്‍ക്കുള്ള കര്‍മ്മശാസ്‌ത്രപരിഹാരവും അത്‌ തന്നെ. വ്രതം ആഹാരത്തിന്റെയും വിശപ്പിന്റെയും വില മനസ്സിലാക്കിത്തരുന്നതോടൊപ്പംതന്നെ, നബിയുടെ നോമ്പുകാലത്തെ പ്രമാണങ്ങള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.

Ads by Google
Wednesday 15 May 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW