Wednesday, July 03, 2019 Last Updated 36 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.36 AM

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നടതുറന്നു

uploads/news/2019/05/308306/re3.jpg

ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശ്രീധര്‍മശാസ്‌താ ക്ഷേത്രനട ഇന്നലെ വൈകിട്ട്‌ തുറന്നു. തന്ത്രി കണ്‌ഠര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നടതുറന്നു ദീപം തെളിച്ചു.
ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്‌, സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്‌ എന്നിവര്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. മാളികപ്പുറം മേല്‍ശാന്തിക്ക്‌ ക്ഷേത്രനട തുറക്കാനുള്ള താക്കോലും വിഭൂതി പ്രസാദവും ശബരിമല മേല്‍ശാന്തി കൈമാറി. തുടര്‍ന്ന്‌ ശ്രീകോവിലില്‍ നിവേദ്യ സമര്‍പ്പണത്തിനു ശേഷം തന്ത്രി കണ്‌ഠര്‌ രാജീവര്‌ അയ്യപ്പഭക്‌തര്‍ക്ക്‌ വിഭൂതി പ്രസാദം വിതരണം ചെയ്‌തു.
ഗണപതി നടയും നാഗര്‍ നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. ഇതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്‌തര്‍ ശരണ മന്ത്രങ്ങളുമായി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ഇന്നു പുലര്‍ച്ചെ അഞ്ചിനു നിര്‍മ്മാല്യവും അഭിഷേകവും തുടര്‍ന്ന്‌ ഗണപതിഹോമവും പതിവ്‌ പൂജകളും ഉണ്ടാകും. നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്‌തമന പൂജ, പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും സന്നിധാനത്ത്‌ നടക്കും.

Ads by Google
Wednesday 15 May 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW