Saturday, July 13, 2019 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.34 AM

മംഗളം കോളജില്‍ കരിയര്‍ ഗൈഡന്‍സ്‌ സെമിനാര്‍ 17-ന്‌

uploads/news/2019/05/308298/v3.jpg

ഏറ്റുമാനൂര്‍: കരിയര്‍ രംഗത്തെ പുത്തന്‍ സാധ്യതകളെക്കുറിച്ചു വിശദമായി സംസാരിക്കാന്‍ കരിയര്‍ ഗുരു എം.എസ്‌. ജലീല്‍ മംഗളം എന്‍ജിനീയറിങ്‌ കോളജിലെത്തും. ബീക്കണ്‍-2019 ന്റെ ഭാഗമായി 17 നു രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നു വരെ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കും. കരിയര്‍ രംഗത്തെ സംശയങ്ങളും ആശങ്കകളും പങ്കുവയ്‌ക്കാം. തൊഴില്‍ സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍, മേഖലകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കും. പ്ലസ്‌ ടു കഴിഞ്ഞ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ താഴെ പറയുന്ന നമ്പരില്‍ വിളിച്ചു പേരു രജിസ്‌റ്റര്‍ ചെയ്യേണം. 0481-2710120, 9895010120.
ഇന്നത്തെ തലമുറയ്‌ക്കു തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ചുള്ള അറിവു വിരളമാണ്‌ എന്നതു കണക്കിലെടുത്താണു പുതിയ കോഴ്‌സുകളെക്കുറിച്ചും തൊഴില്‍ സാധ്യതകളുള്ള പുതിയ മേഖലകളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക്‌ അവബോധം സൃഷ്‌ടിക്കാന്‍ മംഗളം എന്‍ജിനീയറിങ്‌ കോളജിന്റെ നേതൃത്വത്തില്‍ ബീക്കണ്‍ എന്ന പരിപാടി സംഘടിപ്പിക്കുന്നത്‌.

Ads by Google
Wednesday 15 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW