Tuesday, May 21, 2019 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.34 AM

പ്ലസ്‌ വണ്‍ പ്രവേശനം ഏകജാലക നടപടികള്‍ക്കു തുടക്കം

കോട്ടയം: പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള ഏകജാലക നടപടികള്‍ക്കു തുടക്കമായി. സ്‌കൂളുകളില്‍ അപേക്ഷ നല്‍കാന്‍ വന്‍ തിരക്ക്‌. അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി നാളെയാണ്‌. ട്രയല്‍ അലോട്ട്‌മെന്റ്‌ തീയതി 20നും ആദ്യ അലോട്ട്‌മെന്റ്‌ തീയതി 24നുമാണ്‌. ജില്ലയില്‍ പ്ലസ്‌ വണിന്‌ ആകെ 22136 സീറ്റുകളാണുള്ളത്‌. പ്രധാന അലോട്ട്‌മെന്റ്‌ 31ന്‌ അവസാനിച്ച്‌ ജൂണ്‍ മൂന്നിനു പ്ലസ്‌ വണ്‍ ക്ലാസാരംഭിക്കും. ജില്ലയില്‍ പ്ലസ്‌ വണ്‍ പ്രവേശത്തിനായി സര്‍ക്കാര്‍ - 40, എയ്‌ഡഡ്‌ -70, അണ്‍ എയ്‌ഡഡ്‌ -23, സ്‌പെഷല്‍ ഒന്ന്‌, ടെക്‌നിക്കല്‍ ഒന്ന്‌ എന്നിങ്ങനെ 135 സ്‌കൂളുകളാണുള്ളത്‌. ആകെ 443 ബാച്ചുകളുമുണ്ട്‌. സയന്‍സ്‌ -281, ഹ്യൂമാനിറ്റീസ്‌ -69, കൊമേഴ്‌സ്‌ -93 എന്നിങ്ങനെയാണ്‌ ബാച്ചുകളുടെ എണ്ണം. ഇതില്‍ത്തന്നെ സര്‍ക്കാര്‍- 107, എയ്‌ഡഡ്‌ -276, അണ്‍എയ്‌ഡഡ്‌ -60 എന്നിങ്ങനെയാണ്‌ കണക്ക്‌.

Ads by Google
Wednesday 15 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW