Tuesday, May 21, 2019 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.32 AM

സ്വര്‍ണം കുതിക്കുന്നു; പവന്‌ കൂടിയത്‌ 320 രൂപ

ന്യൂഡല്‍ഹി: ഒാഹരി വിപണികളുടെ തകര്‍ച്ച വളമാക്കി സ്വര്‍ണം മിന്നുന്നു. തുടര്‍ച്ചയായി സ്വര്‍ണം നിലവാരം മെച്ചപ്പെടുത്തുകയാണ്‌ ഇന്നലെ ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിനു 377 രൂപ വര്‍ധിച്ച്‌ 33,395 രൂപയിലെത്തി. പ്രാദേശിക കച്ചവടക്കാരിലനിന്നുള്ള ആവശ്യകത വര്‍ധിച്ചതാണു സ്വര്‍ണവില കൂടാന്‍ കാരണം.
രാജ്യാന്തര വിപണിയില്‍ ഒരിടവേളയ്‌ക്കു ശേഷം യു.എസ്‌- ചൈന വ്യാപായുദ്ധം തുടര്‍ന്നതാണു സ്വര്‍ണത്തിനു പ്രീതി വര്‍ധിപ്പിച്ചത്‌. അമേരിക്കന്‍ ബോണ്ട്‌ വിപണി സജീവമാണെങ്കിലും ഓഹരി സൂചികളില്‍ തുടരുന്ന അസ്‌ഥിരത സ്വര്‍ണത്തിലേക്കു നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്‌.
വിവാഹ സീസണ്‍ മുന്നില്‍കണ്ട്‌ പ്രാദേശിക ജുവലറികളിലടക്കം ആവശ്യക്കാരുണ്ട്‌. സ്വര്‍ണത്തിന്റെ പാതയിലാണു വെള്ളിയും.
വെള്ളി കിലോയ്‌ക്ക് 300 രൂപ വര്‍ധിച്ച്‌ 38,300ലാണു വ്യാപാരം നടക്കുന്നത്‌. വ്യാവസായിക കേന്ദ്രങ്ങളില്‍നിന്നും നാണയ നിര്‍മാതാക്കളില്‍നിന്നുമുള്ള ആവശ്യകത വര്‍ധിച്ചതാണു സ്വര്‍ണത്തിനു നേട്ടമായത്‌. ഇറാന്‍ എണ്ണ ഉപയോഗിക്കുന്നവര്‍ക്കു അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ എണ്ണവില കൂടിയെങ്കിലും ഡോളറിനു ആവശ്യകത കുറവാണ്‌.
രാജ്യാന്തരവിപണി കടുത്ത മാന്ദ്യ ഭീക്ഷണി നേരിടവേ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കുകയാണ്‌. 2008ലെ മാന്ദ്യകാലത്ത്‌ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വര്‍ണം നിലനിര്‍ത്തിയിരുന്നു.

സംസ്‌ഥാനത്തും വില കൂടി

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. പവന്‌ 320 രൂപ കുതിച്ച്‌ 24,200 രൂപയിലെത്തി. ഗ്രാമിന്‌ 40 രൂപ കൂടി 3025 രൂപയിലാണു വ്യാപാരം നടന്നത്‌. ആവശ്യകത വര്‍ധിച്ചതും രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലക്കയറ്റവുമാണു വില കൂടാന്‍ കാരണം.
തിങ്കളാഴ്‌ച പവന്‌ 23,880 രൂപയും ഗ്രാമിന്‌ 2,985 രൂപയുമായിരുന്നു നിരക്ക്‌. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ഇന്നലെ രേഖപ്പെടുത്തിയത്‌. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,298.48 ഡോളറാണ്‌ നിരക്ക്‌.

Ads by Google
Wednesday 15 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW