Friday, July 12, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.32 AM

പത്താംദിനം ഉണര്‍വ്‌

uploads/news/2019/05/308277/f1.jpg

മുംെബെ: തുടര്‍ച്ചയായ ഒന്‍പത്‌ നഷ്‌ടദിനങ്ങള്‍ക്കപ്പുറം പത്താംനാള്‍ തിരിച്ചുവരവറയിച്ചു സൂചികകള്‍. സാമ്പത്തികം, ഊര്‍ജം ഓഹരികളാണു നേട്ടത്തിനു കാരണം. തുടര്‍ച്ചയായി ആര്‍.ബി.ഐ. പണപ്പെരുപ്പത്തില്‍ ലക്ഷ്യം കണ്ട സാഹചര്യത്തില്‍ ധനനയത്തില്‍ നിരക്കു കുറയ്‌ക്കാനുള്ള സാധ്യത തെളിഞ്ഞതാണു സാമ്പത്തിക ഓഹരികള്‍ക്കു കുതിപ്പേകിയത്‌.
സെന്‍സെക്‌സ്‌ 227.71 പോയിന്റ്‌ നേട്ടത്തില്‍ 37,318.53 പോയിന്റിലും നിഫ്‌റ്റി പോയിന്റ്‌നേട്ടത്തില്‍ 11,222.05 പോയിന്റിലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, ഐ.ടി.സി, എസ്‌.ബി.ഐ, സണ്‍ഫാര്‍മ, ഭാരതി എയര്‍ടെല്‍, വേദാന്ത, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, എസ്‌.ബി.ഐ ഓഹരികള്‍ നേട്ടമുണ്ടാക്കി. ടി.സി.എസ്‌, എച്ച്‌.സി.എല്‍. ടെക്‌, ബജാജ്‌ ഫിനാന്‍സ്‌, ബജാജ്‌ ഓട്ടോ ഓഹരികള്‍ നഷ്‌ടത്തിലായി. ഒന്‍പതു സെഷനുകളിലായി സെന്‍സെക്‌സിന്റെ നഷ്‌ടം 1,940.73 പോയിന്റായിരുന്നു.
നിഫ്‌റ്റിയുടേത്‌ 600 പോയിന്റും. അതേസമയം രാജ്യാന്തര വിപണിയില്‍ തുടരുന്ന യു.എസ്‌.- െചെന വ്യാപാരയുദ്ധം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു െചെന കഴിഞ്ഞ ദിവസം 6,000 കോടി രൂപയുടെ അധിക നികുതി ഏര്‍െപ്പടുത്തുന്നതായി വ്യക്‌തമാക്കി.
രൂപ ഡോളറിനെതിരേ ഏഴു െപെസ നേട്ടത്തില്‍ 70.44ലെത്തിയത്‌ ആശ്വാസമായി. മറ്റു വിപണികളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം തുടരുകയാണ്‌. എണ്ണവിലയില്‍ കയറ്റമുണ്ടാകി. എണ്ണ ബാരലിന്‌ 70.89 ഡോളറിലാണു വ്യാപാരം നടന്നത്‌. വിദേശനിക്ഷേപം വിപണികളില്‍നിന്നു പുത്തോട്ട ഒഴുകുകയാണ്‌. 2,011.85 കോടി രൂപയുടെ ഓഹരികളാണ്‌ വിദേശിയര്‍ കഴിഞ്ഞ ദിവസം െകെയൊഴിഞ്ഞതെന്നു കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 2,242.91 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി.

Ads by Google
Wednesday 15 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW