Tuesday, May 21, 2019 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.32 AM

അഞ്ചുദിവസം; റിലയന്‍സിന്റെ നഷ്‌ടം ഒരു ലക്ഷം കോടി

മുംബൈ: തുടര്‍ച്ചയായി ഒമ്പാതാംദിനവും ഓഹരി വിപണികള്‍ വീണപ്പോള്‍ അഞ്ചുദിവസംകൊണ്ട്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്‌ നഷ്‌ടമായത്‌ ഒരു ലക്ഷം കോടി രൂപ. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട വില്‍പന സമ്മര്‍ദത്തില്‍ റിലയന്‍സ്‌ ഓഹരികള്‍ 11 ശതമാനത്തോളം ഇടിഞ്ഞു.
റിലയന്‍സിന്റെ നഷ്‌ടം മുതലാക്കിയത്‌ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്‌(ടി.സി.എസ്‌.). ജനുവരി 10നുശേഷം ഇതാദ്യമായി വിപണിമൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സിനെ പിന്നിലാക്കി ടി.സി.എസ്‌. മുന്നിലെത്തി. രൂപയുടെ മൂല്യ മിടിഞ്ഞതോടെ ടി.സി.എസിന്റെ വരുമാനം കൂടുകയായിരുന്നു. നഷ്‌ടം വലുതാക്കി കൊണ്ട്‌ വിദേശ നിക്ഷേപകര്‍ വിപണി ഒഴിഞ്ഞതും കനത്ത തിരിച്ചടിയായി. 2,500 കോടി രൂപയുടെ ഓഹരികള്‍ വിദേശിയര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൈയൊഴിഞ്ഞു.

Ads by Google
Wednesday 15 May 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW