Tuesday, May 21, 2019 Last Updated 54 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.27 AM

പതിനൊന്നുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റില്‍

uploads/news/2019/05/308238/c4.jpg

മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്‌ സ്വദേശി അറസ്‌റ്റില്‍. എടക്കര നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന്‌ സൈമണ്‍ എന്ന ബേബിയെയാണ്‌ (52) പോത്തുകല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പോത്തുകല്‍ സേ്‌റ്റഷന്‍ പരിധിയിലാണ്‌ സംഭവം. ഹോസ്‌റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത്‌ പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത്‌ മദ്യപിക്കാനത്തെുന്ന പ്രതി പിതാവ്‌ പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ്‌ പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ്‌ പോലീസ്‌ അനേ്വഷണത്തില്‍ വ്യക്‌തമായത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. പോത്തുകല്‍ എസ്‌.ഐ പി. മാത്യു, എ.എസ്‌.ഐ ജോസ്‌, സി.പി.ഒമാരായ സി.എ. മുജീബ്‌, സലീം, ശ്രീകാന്ത്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Wednesday 15 May 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW