Saturday, July 06, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.20 AM

ഓടി ജയിക്കാന്‍ 'സൂപ്പര്‍മാന്‍ ഡൈവും'

uploads/news/2019/05/308234/s3.jpg

ടെക്‌സാസ്‌: നാനൂറ്‌ മീറ്റര്‍ ഹര്‍ഡില്‍സ്‌ ഓട്ടം ജയിക്കാന്‍ 'സൂപ്പര്‍മാന്‍ ഡൈവും'. യു.എസിലെ എസ്‌.ഇ.സി. ഔട്ട്‌ഡോര്‍ ചാമ്പ്യന്‍ഷിപ്പിലാണ്‌ ടെക്‌്സാസ്‌ സ്വദേശിയായ ഇന്‍ഫിനിറ്റ്‌ ടക്കര്‍ എന്ന യുവ താരം ഡൈവ്‌ ചെയ്‌തു ഫിനിഷ്‌ ചെയ്‌തത്‌.
എ. ആന്‍ഡ്‌ എം. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്‌ ടക്കര്‍. കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ രണ്ടാം സ്‌ഥാനക്കാരനായി ഫിനിഷ്‌ ചെയ്‌തതിന്റെ നിരാശയിലാണ്‌ ഇന്നലെ മത്സരിക്കാനെത്തിയത്‌. ഒന്നാംസ്‌ഥാനത്ത്‌ ഫിനിഷ്‌ ചെയ്യാനൊരുങ്ങിയ റോബര്‍ട്ട്‌ ഗ്രാന്റ്‌ ടക്കറിന്റെ ഡൈവിങ്ങില്‍ അമ്പരന്നു പോയി.
ഗ്രാന്റ്‌ ഇഞ്ചുകള്‍ക്കു മുന്നിലാണെന്നു മനസിലാക്കിയ താന്‍ ഒരുവട്ടം കൂടി സ്വര്‍ണം കൈവിടാതിരിക്കാനാണു ഡൈവ്‌ ചെയ്‌തതെന്നു ടക്കര്‍ പറഞ്ഞു. കൈകള്‍ മുന്നോട്ടു വിടര്‍ത്തിയായിരുന്നു ഡൈവിങ്‌. 49.38 സെക്കന്‍ഡിലാണു യുവ താരം ഫിനിഷ്‌ ചെയ്‌തത്‌. റോബര്‍ട്ട്‌ ഗ്രാന്റ്‌ ടക്കറിനെക്കാള്‍ 0.09 സെക്കന്‍ഡ്‌ കുറഞ്ഞാണു ഫിനിഷ്‌ ചെയ്‌തത്‌.
ഫിനിഷിങ്‌ ലൈനില്‍ അമ്മ നില്‍ക്കുന്നതു പോലെ സങ്കല്‍പ്പിച്ചു. അമ്മയെ ചാടിവീണ്‌ കെട്ടിപ്പിടിക്കുകയാണെന്നും സങ്കല്‍പ്പിച്ചു. അതോടെ ധൈര്യമായി ചാടാനായി- സൂപ്പര്‍ മാന്‍ ഡൈവിങ്ങിനെ കുറിച്ച്‌ ടക്കര്‍ വിവരിച്ചു.

Ads by Google
Wednesday 15 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW