Sunday, July 21, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.20 AM

ചോര കൊടുത്തും...

uploads/news/2019/05/308233/s2.jpg

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ ഷെയ്‌ന്‍ വാട്‌സണിന്റെ വീരോചിത പോരാട്ടം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 12-ാം സീസണിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട്‌ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും ഹീറോയായത്‌ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വാട്‌സണ്‍ ആണ്‌. 59 പന്തില്‍ 80 റണ്ണെടുത്ത വാട്‌സണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടത്തിന്‌ അടുത്തുവരെയെത്തിച്ചു. ഇടതുകാല്‍മുട്ടിനേറ്റ പരുക്ക്‌ അവഗണിച്ചാണു വാട്‌സണ്‍ മുംബൈ ഇന്ത്യന്‍സ്‌ ബൗളര്‍മാരെ അടിച്ചു പറത്തിയത്‌. സാരമായ
പരുക്ക്‌ അവഗണിച്ചു വാട്‌സണ്‍ ബാറ്റ്‌ ചെയ്‌തതിനെ കുറിച്ചു സഹതാരവും വെറ്ററന്‍ സ്‌പിന്നറുമായ ഹര്‍ഭജന്‍ സിങാണു പുറത്തുവിട്ടത്‌. വാട്‌സണിന്റെ കാല്‍മുട്ടില്‍നിന്നു ചോരയൊലിക്കുന്ന ഫോട്ടോയും ഹര്‍ഭജന്‍ ഷെയര്‍ ചെയ്‌തു. മത്സരത്തിനു ശേഷം വാട്‌സണിന്റെ മുട്ടിന്‌ ആറ്‌ സ്‌റ്റിച്ചുകളിടേണ്ടി വന്നു. ലസിത്‌ മലിംഗ എറിഞ്ഞ അവസാന ഓവറില്‍ വാട്‌സണ്‍ റണ്ണൗട്ടായില്ലായിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഓസ്‌ട്രേലിയയിലെ ബിഗ്‌ ബാഷ്‌ ട്വന്റി20 ടൂര്‍ണമെന്റിനോടു വിട പറഞ്ഞ വാട്‌സണ്‍ ഐ.പി.എല്ലില്‍ തുടരുമെന്നും ഉറപ്പില്ല. വാട്‌സണ്‍ ഉറപ്പിച്ചൊന്നും പറഞ്ഞിട്ടില്ലെന്ന സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണിയുടെ വാക്കുകളിലാണ്‌ ആരാധകരുടെ പ്രതീക്ഷ.

Ads by Google
Wednesday 15 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW