Wednesday, May 22, 2019 Last Updated 30 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.20 AM

ത്രിരാഷ്ര്‌ട ഏകദിനം: വിന്‍ഡീസിനെ വീഴ്‌ത്തി ബംഗ്ലാദേശ്‌ ഫൈനലില്‍

uploads/news/2019/05/308232/s1.jpg

ഡബ്ലിന്‍: ത്രിരാഷ്ര്‌ട ഏകദിന ക്രിക്കറ്റ്‌ പരമ്പരയില്‍ ബംഗ്ലാദേശ്‌ വെസ്‌റ്റിന്‍ഡീസിനെ തോല്‍പ്പിച്ചു. ഡബ്ലിനില്‍ നടന്ന അഞ്ചാമത്തെ മത്സരത്തില്‍ അഞ്ച്‌ വിക്കറ്റിനാണു ബംഗ്ലാദേശിന്റെ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 247 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ കളി തീരാന്‍ 16 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
73 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 63 റണ്ണെടുത്ത വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്‌ഫികര്‍ റഹിം, 53 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 43 റണ്ണെടുത്ത മുഹമ്മദ്‌ മിഥുന്‍, 34 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 30 റണ്ണുമായി പുറത്താകാതെനിന്ന മഹ്‌മദുള്ള, ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (67 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 54) എന്നിവരാണു ബംഗ്ലാ ജയത്തിന്‌ അടിത്തറയിട്ടത്‌. വിന്‍ഡീസിന്‌ വേണ്ടി ആഷ്‌ലി നഴ്‌സ് മൂന്ന്‌ വിക്കറ്റെടുത്തു. ബംഗ്ലാദേശിന്റെ വിജയത്തോടെ അയര്‍ലന്‍ഡ്‌ ഫൈനല്‍ കാണാതെ പുറത്തായി. മൂന്ന്‌ കളികളില്‍നിന്ന്‌ രണ്ട്‌ ജയമടക്കം 10 പോയിന്റ്‌ നേടിയ ബംഗ്ലാദേശ്‌ ഒന്നാമതാണ്‌. വിന്‍ഡീസ്‌ നാല്‌ കളികളില്‍നിന്ന്‌ രണ്ട്‌ ജയവും രണ്ട്‌ തോല്‍വിയുമടക്കം ഒന്‍പത്‌ പോയിന്റ്‌ നേടി. അയര്‍ലന്‍ഡ്‌ മൂന്ന്‌ കളികളില്‍ രണ്ടിലും തോറ്റു.
43 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത മുസ്‌താഫിസുര്‍ റഹ്‌മാനാണു വിന്‍ഡീസിനെ തകര്‍ത്തത്‌. നായകന്‍ മഷ്‌റാഫെ മുര്‍ത്താസ മൂന്ന്‌ വിക്കറ്റുമെടുത്തു. മെഹ്‌ദി ഹസന്‍ മിര്‍സ, ഷാക്കിബ്‌ അല്‍ ഹസന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. ഓപ്പണര്‍ ഷായ്‌ ഹോപ്പ്‌ (108 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 87), നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ (76 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 62) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു വിന്‍ഡീസിനെ 247 ലെത്തിച്ചത്‌. ഓപ്പണര്‍ ഷിംറോണ്‍ ആംബ്രിസ്‌ 19 പന്തില്‍ 23 റണ്ണുമായി വെടിക്കെട്ടിനു തിരികൊളുത്തിയെങ്കിലും അധിക നേരം നിന്നില്ല. ഡെ്വയ്‌ന്‍ ബ്രാവോ (ആറ്‌), റോസ്‌റ്റണ്‍ ചാസ്‌ (29 പന്തില്‍ 19), ജോണ്‍സണ്‍ കാര്‍ട്ടര്‍ (മൂന്ന്‌), ഫാബിയന്‍ അലന്‍ (ഏഴ്‌) എന്നിവര്‍ നിരാശപ്പെടുത്തി.
എട്ടു മാസത്തെ ഇടവേളയ്‌ക്കു ശേഷമാണു മുസ്‌താഫിസുര്‍ നാല്‌ വിക്കറ്റെടുക്കുന്നത്‌. ബംഗ്ലാദേശിന്റെ അഞ്ച്‌ ക്യാച്ചുകളാണു വിന്‍ഡീസ്‌ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്‌. കീമര്‍ റോച്ച്‌ രണ്ട്‌ ക്യാച്ചുകളും അലനും ഷായ്‌ ഹോപ്പും ഓരോ തവണ വീതവും ബംഗ്ലാദേശിനു ജീവന്‍ നല്‍കി. മുഹമ്മദ്‌ മിഥുനെ അനായാസമായി റണ്ണൗട്ടാക്കാനുള്ള അവസരം ആഷ്‌ലെ നഴ്‌സ് പാഴാക്കിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ്‌ അയര്‍ലന്‍ഡിനെ നേരിടും.
അയര്‍ലന്‍ഡ്‌ പുറത്താകുകയും ബംഗ്ലാദേശ്‌ ഫൈനലില്‍ കടക്കുകയും ചെയ്‌തതോടെ ഇന്നത്തെ മത്സരത്തിനു പ്രസക്‌തിയില്ലാതായി. വെള്ളിയാഴ്‌ചയാണു ഫൈനല്‍.

Ads by Google
Wednesday 15 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW